ആ​​ശാ​​ഭ​​വ​​ന്‍റെ സ്ഥാ​​പ​​ന​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി​​യ സഭ മേലധ്യക്ഷന്മാരുടെ ദ​​ർ​​ശ​​നം വ​​ലു​​താ​​ണ് : ഗ​​വ​​ർ​​ണ​​ർ

ഭി​​ന്ന​​ശേ​​ഷിക്കാരായ കു​​ട്ടി​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണത്തിനായി ആ​​ശാ​​ഭ​​വ​​ന്‍ സ്ഥാ​​പ​​ന​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി​​യ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ആ​​ന്‍റ​​ണി പ​​ടി​​യ​​റ, ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ, ഫാ.​​തോ​​മ​​സ് ഫെ​​ലി​​ക്സ് സി​​എം​​ഐ തുടങ്ങിയ സഭാ മേലധ്യക്ഷന്മാരുടെ ദ​​ർ​​ശ​​നം വിലമതിക്കാനാവാത്തതാണ് എന്ന് കേ​​ര​​ള ഗ​​വ​​ർ​​ണ​​ർ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ്ഖാ​​ൻ.

ചീ​​ര​​ഞ്ചി​​റ ജി​​മ്മി പ​​ട​​നി​​ലം സെ​​ന്‍റ​​ർ അ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ന്ന ഇ​​ത്തി​​ത്താ​​നം ആ​​ശാ​​ഭ​​വ​​ൻ സ് പെഷ​​ൽ സ്കൂ​​ളി​​ന്‍റെ സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ഗ​​വ​​ർ​​ണ​​ർ. ജ​​ന​​സം​​ഖ്യ​​യു​​ടെ 2.2 ശ​​ത​​മാ​​നം വ​​രു​​ന്ന ഭി​​ന്ന​​ശേ​​ഷി കു​​ട്ടി​​ക​​ളെ സം​​ര​​ക്ഷി​​ക്കേ​​ണ്ട ക​​ട​​മ ന​​മു​​ക്കു​​ണ്ടെ​ന്നും ​പ്ര​​വൃ​​ത്തി​​യി​​ലൂ​​ടെ വെ​​ളി​​പ്പെ​​ടു​​ന്ന സ്നേ​​ഹ​​മാ​​ണ് അ​​ർ​​ഥ​​പൂ​​ർ​​ണമാ​​യ മ​​നു​​ഷ്യ​​സ്നേ​​ഹ​​മെ​​ന്നും ഗ​​വ​​ർ​​ണ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ്പെ​​ഷ്യ​​ൽ സ്കൂ​​ളു​​ക​​ൾ​​ക്ക് എ​​യ്ഡ​​ഡ് പ​​ദ​​വി​​യും മെ​​യി​​ന്‍റ​​ന​​ൻ​​സ് ഗ്രാ​​ന്‍റും വാ​​ർ​​ഷി​​ക അ​​ല​​വ​​ൻ​​സും ല​​ഭ്യ​​മാ​​ക്കാ​​ൻ ഗ​​വ​​ർ​​ണ​​ർ ഇ​​ട​​പെ​​ട​​ണ​​മെ​​ന്ന് അ​​ധ്യ​​ക്ഷ​​ പ്ര​​സം​​ഗ​​ത്തി​​ൽ ആ​​ർ​​ച്ച് ബി​​ഷ​​പ് അ​​ഭ്യ​​ർ​​ഥി​​ച്ചു. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ആ​​ർ​​ച്ച്ബി​​ഷ​​പ് ഉ​​ന്ന​​യി​​ച്ച ആ​​വ​​ശ്യ​​ങ്ങ​​ൾ എ​​ഴു​​തി ന​​ൽ​​കി​​യാ​​ൽ തീ​​ർ​​ച്ച​​യാ​​യും ത​​ന്‍റെ പ​​രി​​ഗ​​ണ​​ന ഉ​​ണ്ടാ​വു​​മെ​​ന്നും ഗ​​വ​​ർ​​ണ​​ർ പ്ര​​സം​​ഗ​​ത്തി​​ൽ ഉ​​റ​​പ്പു ന​​ൽ​​കി.

ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍.​​തോ​​മ​​സ് പാ​​ടി​​യ​​ത്ത്, സി​​എം​​സി ഹോ​​ളി ക്വീ​​ൻ​​സ് പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഡോ.​​സി​​സ്റ്റ​​ർ പ്ര​​സ​​ന്ന സി​​എം​​സി, ആ​​ശാ​​ഭ​​വ​​ൻ പ്രി​​ൻ​​സി​​പ്പ​​ൽ സി​​സ്റ്റ​​ർ പ്ര​​ശാ​​ന്തി സി​​എം​​സി, ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ ഡോ. ​​റൂ​​ബി​​ൾ രാ​​ജ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഗ​​വ​​ർ​​ണ​​ർ​​ക്ക് ഉ​​പ​​ഹാ​​രം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group