എംപറർ ഇമ്മാനുവൽ, സ്പിരിറ്റ് ഇൻ ജീസസ്, തുടങ്ങിയ വിഘടിത വിഭാഗങ്ങൾ കേരളത്തിൽ പിടിമുറുക്കുമ്പോൾ; ജാഗ്രത അനിവാര്യം

ആധുനിക കാലഘട്ടത്തിൽ കത്തോലിക്കാ സഭയ്ക്കെതിരെ പ്രവർത്തിക്കുന്ന ധാരാളം വിഘടിത സമൂഹങ്ങൾ കേരളത്തിൽ ഉയർന്നു വന്നിട്ടുണ്ട്. സെക്ടുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്.

സുവിശേഷ ചൈതന്യം പകർന്നു കൊടുക്കുന്ന യഥാർത്ഥ ക്രിസ്തു ശിഷ്യർ എന്ന വ്യാജേനയാണ് ഇവർ സമൂഹത്തിൽ പ്രവർത്തിക്കുന്നത്.

ഭവനസന്ദർശനം, വ്യക്തിബന്ധം സ്ഥാപിക്കൽ, സമൂഹ പ്രാർത്ഥന എന്നിവയിലൂടെയാണ് ഈ സമൂഹം കത്തോലിക്കരെ വഴിതെറ്റിക്കുന്നത്.

കത്തോലിക്കാ സഭയ്ക്കെതിരെ പല ദുരാരോപണങ്ങളും നടത്തി സഭാവിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നതിൽ ഇവർ വിജയിക്കാറുണ്ട്.

എംപറർ ഇമ്മാനുവൽ, സ്പിരിറ്റ് ഇൻ ജീസസ്, ആത്മവിമോചന മധ്യസ്ഥാലയം, യഹോവ സാക്ഷികൾ, ആത്മാഭിഷേക സഭ, കവനന്റ് പീപ്പിൾ, സ്വർഗ്ഗീയ വിരുന്ന്, നവയുഗ പ്രസ്ഥാനം, പെന്തക്കോസ്തു സഭ എന്നിവയാണ് കേരളത്തിലെ പ്രധാന സെക്ടുകൾ.

മാതാവിനെയും വിശുദ്ധരെയും വണങ്ങേണ്ടതില്ല, മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കരുത്, ഏഴു കൂദാശകളുടെയും നിഷേധനം, വിശുദ്ധ പാരമ്പര്യങ്ങളെ നിഷേധിക്കൽ എന്നിവയാണ് ഇവയുടെ പൊതുസ്വഭാവം. പലപ്പോഴും സെക്ടുകളുടെ രൂപീകരണം സംഭവിക്കുന്നത് ബൈബിൾ വ്യാഖ്യാനത്തിലെ ഭിന്നാഭിപ്രായത്തിന്റെ പേരിലായിരിക്കും.

കരിസ്മാറ്റിക് സമൂഹമായി സഭയുടെ ആശീർവാദത്തോടെ ആരംഭിച്ച് പിന്നീട് സഭാവിരുദ്ധ പ്രഘോഷണങ്ങൾ നടത്തുന്ന സെക്ടുകൾ ഇന്ന് നിലവിലുണ്ട്. അതിനാൽ വിശ്വാസികളായ നാം ഓരോരുത്തരും ഇവയ്ക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group