വിശുദ്ധ ബൈബിൾ കത്തിച്ച് പ്രചരിപ്പിച്ചത് വേദനാജനകം : പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

ക്രൈസ്തവ വിശ്വാസികൾ ദൈവവചനമായ് വിശ്വസിക്കുകയും, ലോകം ആദരവോടെ നോക്കി കാണുകയും ചെയ്യുന്ന വിശുദ്ധ ബൈബിൾ കത്തിച്ചു പ്രചരിപ്പിച്ച സംഭവം വേദനിപ്പിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. നമ്മുടെ സമാധാനത്തിന്റെയും സാഹോദര്യ ത്തിന്റെയും സംസ്കാരത്തിനെതിരായി പ്രവർത്തിക്കുന്നതിനെ പൊതുസമൂഹം അപലപിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അഭിപ്രായപ്പെട്ടു. വിവിധ മത വിശ്വാസികൾ സ്നേഹ സാഹോദര്യത്തോടെ ജീവിക്കുന്ന കേരളത്തിൽ, വിശുദ്ധ ബൈബിൾ കത്തിച്ച ഒറ്റപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കുമ്പോൾ വിശ്വാസചൈതന്യം സംരക്ഷിച്ചുകൊണ്ടാകണമെന്നും പ്രൊലൈഫ് എക്സിക്യൂട്ടീവ് സമിതി ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group