ജീവന്റെ മൂല്യം പ്രചരിപ്പിക്കാൻ മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയുമായി സിസ്‌റ്റേഴ്‌സ് ഓഫ് ലൈഫ്

വാഷിംഗ്ടണ്‍ ഡിസി: ജീവന്റെ മൂല്യം പ്രഘോഷിക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയുമായി സിസ്‌റ്റേഴ്‌സ് ഓഫ് ലൈഫ് സന്യാസസഭയും സന്നദ്ധ സംഘടനയായ ക്‌നെറ്റ്‌സ് ഓഫ് കൊളംബസും കൈകോര്‍ക്കുന്നു.

ലൈഫ് ഫെസ്റ്റ് എന്ന് പേരിട്ട മാര്‍ച്ച് ഫോര്‍ ലൈഫ് റാലി 2023 ജനുവരി 20ന് വാഷിംഗ്ടണ്‍ ഡിസിയിലാണ് നടത്തപ്പെടുക.

2022 ജൂണില്‍ യുഎസ് സുപ്രീം കോടതി ഗര്‍ഭച്ഛിദ്ര അനുകൂല നിയമമായ റോ വേഴ്‌സസ് വേഡ് വിധി റദ്ദ് ചെയ്തതോടെ ഗര്‍ഭച്ഛിദ്ര നിരക്ക് വളരെ കുറഞ്ഞ പശ്ചാത്തതലത്തില്‍ ജീവന്റെ സംസ്‌കാരം വളര്‍ത്താനും പ്രചരിപ്പിക്കാനുമാണ് ലൈഫ് ഫെസ്റ്റ് ലക്ഷ്യമിടുന്നത്. ‘കാരണം സ്‌നേഹമാണ് ഉത്തരം’ എന്ന ആപ്തവാക്യത്തോടെയാണ് ലൈഫ് ഫെസ്റ്റ് നടത്തപ്പെടുക. വര്‍ഷങ്ങളായി ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന അമ്മമാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്യാസസഭയായ സിസ്‌റ്റേഴ്‌സ് ഓഫ് ലൈഫും സന്നദ്ധ സംഘടനയായ ക്‌നെറ്റ്‌സ് ഓഫ് കോളമ്പസും സംയുക്തമായാണ് ലൈഫ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group