ശ്രീലങ്കൻ സ്‌ഫോടനo : മൂന്നാം വർഷത്തിലേക്ക് അടുക്കുമ്പോഴും നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ക്രൈസ്തവ സമൂഹം

മൂന്ന് വർഷങ്ങൾക്ക് മുൻപ് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കൻ ദൈവാലയങ്ങളിലുണ്ടായ ചാവേർ സ്‌ഫോടന പരമ്പരയിൽ ഇതുവരെ നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ക്രൈസ്തവ സമൂഹം.

സ്ഫോടനങ്ങൾക്ക് പിന്നിൽ ഐസിസ് ബന്ധമുള്ള പ്രാദേശീയ ഇസ്ലാമിക സംഘടനയാണെന്ന് തെളിയിക്കപ്പെട്ടിട്ടും യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ ഭരണകൂടം നടത്തുന്ന ശ്രമത്തിനെതിരെ നിലപാട് കടുപ്പിച്ച് വിശ്വാസീ സമൂഹം. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ കാര്യാലയത്തിന് സമീപം സംഘടിപ്പിച്ച സമാധാനപരമായ പ്രക്ഷോഭത്തിൽ മെഴുകു തിരികൾ തെളിച്ചും പ്ലക്കാർഡുകളേന്തിയും നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.

2019ലെ ഈസ്റ്റർ ദിനത്തിൽ മൂന്ന് ദൈവാലയങ്ങൾ ഉൾപ്പെടെ ആറ് സ്ഥലങ്ങളിലുണ്ടായ ചാവേർ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 260 പേരാണ് കൊല്ലപ്പെട്ടത്. 500ൽപ്പരം പേർക്ക് പരിക്കേറ്റു. കൊച്ചീക്കാട സെന്റ് ആന്റണീസ്, നെഗുംബേ സെന്റ് സെബാസ്റ്റ്യൻ, ബട്ടിക്കലോവ സീയോൺ എന്നിവയാണ് സ്‌ഫോടനം നടന്ന ദൈവാലയങ്ങൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group