കെസിബിസി മദ്യ വിരുദ്ധ സമിതി സംഘടിപ്പിക്കുന്ന സംസ്ഥാന തല പ്രസംഗ മൽസരം സെപ്റ്റംബർ 9 ന്

കൊച്ചി: കെസിബിസി മദ്യ വിരുദ്ധ സമിതി ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെ വീട്ടിലിന്റെ സ്മരണാർത്ഥം മദ്യ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 9 ന് സംസ്ഥാന തല പ്രസംഗ മൽസരം നടത്തുന്നു.

കലൂർ റിന്യുവൽ സെൻററിൽ രാവിലെ 10 മുതലാണ് മൽസരം നടത്തുക. 25 വയസ്സിൽ താഴെ ജാതി മത ഭേദമെന്യേ ആർക്കും പങ്കെടുക്കാം. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നേരിട്ട് എത്തിച്ചാൽ മതി. രജിസ്ട്രേഷൻ ഫീസില്ല. ലഹരിയുമായി ബദ്ധപ്പെട്ടതാകും പ്രസംഗ വിഷയം. ഒന്നും, രണ്ടും , മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് ക്യാഷ് അവാർഡ് നൽകും. വിജയികൾക്ക് ഫാ.ജോർജ് നേരെ വീട്ടിലിന്റെ അനുസ്മരണ ദിനമായ സെപ്റ്റംബർ 10 (ശനി) രാവിലെ 11ന് ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളി പാരീഷ് ഹാളിൽ നടക്കുന്ന അനുസ്മരണ ദിനത്തിന്റെ ഭാഗമായി അവാർഡുകൾ വിതരണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് : ഷൈബി പാപ്പച്ചൻ – 9447577507


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group