മാ​​ർ ജോസഫ് ക​​ല്ല​​റ​​ങ്ങാട്ടിന്റെ പ്രസ്താവന എല്ലാവർക്കുമുള്ള ജാഗ്രതാ നിർദേശം: ജോസ് കെ. മാണി

കോട്ടയം: നാർക്കോട്ടിക് ജിഹാദിനെയും, ലൗ ജിഹാദിനെയും കുറിച്ച് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ പ്രസ്താവന എല്ലാവർക്കുമുള്ള ജാഗ്രതാനിർദേശമാണെന്ന് ജോസ് കെ മാണി.സാ​​മൂ​​ഹ്യ​​തി​ന്മ​ക​​ൾ​​ക്ക് എ​​തിരേ വി​​ശ്വാ​​സി​​ക​​ളെ​​യും പൊ​​തു​​സ​​മൂ​​ഹ​​ത്തെ​​യും ബോ​​ധ​​വ​​ത്ക​​രി​​ക്കാ​​നു​​ള്ള ഉ​​ത്ത​​ര​​വാ​​ദി​​ത്വം എ​​ക്കാ​​ല​​വും സ​​ഭാ​​നേ​​തൃ​​ത്വം നി​​ർ​​വ​​ഹി​​ച്ചി​​ട്ടു​​ണ്ട്. സ്ത്രീ​​ധ​​നം, ജാ​​തി​​വി​​വേ​​ച​​നം തു​​ട​​ങ്ങി​​യ ദു​​രാ​​ചാ​​ര​​ങ്ങ​​ൾ​​ക്ക് എ​​തി​​രാ​​യി രൂ​​പ​​പ്പെ​​ട്ട ചെ​​റു​​ത്തു​​നി​​ൽ​​പ്പ് ല​​ഹ​​രി മാ​​ഫി​​യ​​ക​​ൾ​​ക്ക് എ​​തി​​രേ​​യും രൂ​​പ​​പ്പെ​​ട​​ണമെന്നും അ​​തി​​നു സ​​ഹാ​​യ​​ക​​ര​​മാ​​യ ആ​​ഹ്വാ​​ന​​ത്തി​​ന്‍റെ പേ​​രി​​ൽ ബി​​ഷ​​പ്പി​​നെ ആ​​ക്ഷേ​​പി​​ക്കു​​ന്ന​​വ​​ർ കേ​​ര​​ള​​ത്തി​​ന്‍റെ മ​​ത​​സാ​​ഹോ​​ദ​​ര്യ​​വും സ​​മാ​​ധാ​​ന അ​​ന്ത​​രീ​​ക്ഷ​​വു​​മാ​​ണ് ത​​ക​​ർ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​ത്. അ​​ത് എ​​തി​​ർ​​ക്ക​​പ്പെ​​ടേ​​ണ്ട​​തു​​ണ്ടെന്നും അദ്ദേഹം പറഞ്ഞു.ബി​​ഷ​​പ്പി​​ന്‍റെ വാ​​ക്കു​​ക​​ൾ വ​​ള​​ച്ചൊ​​ടി​​ച്ച് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് സ​​മൂ​​ഹ​​ത്തി​​ന്‍റെ പൊ​​തു​​വാ​​യ താ​​ൽ​​പ​​ര്യ​​ങ്ങ​​ൾ​​ക്ക് വി​​പ​​രീ​​ത​​മാ​​ണ്. മ​​യ​​ക്കു​​മ​​രു​​ന്ന് കേ​​ര​​ളീ​​യ സ​​മൂ​​ഹ​​ത്തി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ ഭീ​​ഷ​​ണിയാണ് എ​​ന്ന​​തി​​ൽ ത​​ർ​​ക്ക​​മി​​ല്ലന്നും കേ​​ര​​ളം അ​​ഭി​​മാ​​ന​​ക​​ര​​മാ​​യ മ​​ത​​മൈ​​ത്രി പു​​ല​​ർ​​ത്തു​​ന്ന നാ​​ടാ​​ണെന്നും പറഞ്ഞ ജോസ് കെ മാണി വ്യ​​ത്യ​​സ്ത മ​​ത​​വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് ഇ​​ട​​യി​​ലു​​ള്ള സാ​​ഹോ​​ദ​​ര്യം നി​​ല​​നി​​ർ​​ത്താ​​ൻ നാ​​മെ​​ല്ലാ​​വ​​രും കൂ​​ട്ടാ​​യി ശ്ര​​മി​​ക്കു​​ക​​യാ​​ണ് വേ​​ണ്ട​​തെ​​ന്നും കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group