രാമനാഥപുരം കത്തീഡ്രലിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം തകർത്തു..

കോയമ്പത്തൂർ:രാമനാഥപുരം സീറോ മലബാർ രൂപതയുടെ ആസ്ഥാന ദേവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രലിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം അജ്ഞാത അക്രമികൾ തകർത്തു.

രാത്രിയിൽ ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേർ ദേവാലയത്തിലേക്ക് അതിക്രമിച്ചുകയറി ദേവാലയത്തിന് മുമ്പിലുള്ള കപ്പേളയുടെ ചില്ലുകൂട് പൊട്ടിച്ച് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപത്തിന്റെ മുഖമുൾപ്പടെ തകർക്കുകയായിരുന്നു.

സുരക്ഷാഗാർഡ് എത്തും മുമ്പേ അക്രമികൾ രക്ഷപ്പെട്ടു. തുടർന്ന് വൈദികർ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് പരാതിയിന്മേൽ കേസെടുക്കുകയും ചെയ്തു. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ കോയമ്പത്തൂർ എംപി പി ആർ നടരാജൻ പ്രതിഷേധമറിയിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group