കരുത്തുറ്റ വനിതാനേതൃത്വം സഭയിലും സമൂഹത്തിലും ഉയർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യo: മാർ ജോസ് പുളിക്കൽ

കൊച്ചി :ശക്തമായ ദീർഘവീക്ഷണവും കരുത്തുറ്റ നേതൃത്വ പാഠഭവവുമുള്ള വനിതകൾ സഭയിലും സമൂഹത്തിലും ഉയർന്നുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ.

സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വെച്ചു നടത്തപ്പെട്ട സീറോമലബാർ മാതൃവേദിയുടെ ഇന്റർനാഷണൽ സെനറ്റ് മീറ്റിംഗ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന്റെ ചുവരെഴുത്തുകൾ അമ്മമാർ മനസ്സിലാക്കണമെന്നും പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് ജാഗ്രതയോടെ ജീവിക്കണമെന്നും ശക്തമായ കാഴ്ച്ചപ്പാടുകളും നിലപാടുകളുമുള്ള അമ്മമാർ നേതൃനിരയിലേക്ക് ഉയർന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാതൃവേദി പ്രസിഡന്റ് ബീന ജോഷി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ, ജനറൽ സെക്രട്ടറി ആൻസി ചേന്നോത്ത്, സൗമ്യ സേവ്യർ എന്നിവർ പ്രസംഗിച്ചു. മണിപ്പൂർ ജനത അനുഭവിക്കുന്ന പീഡനങ്ങളെ സമ്മേളനം അപലപിക്കുകയും, മരണമടഞ്ഞവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുകയും, ഭവനവും മറ്റ് വസ്തുവകകളും ഇല്ലാതാവുകയും ചെയ്തവരുടെ വേദനയിൽ അവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group