തിരുസ്സഭാ ചരിത്ര പഠനം. പഠന പരമ്പര ഭാഗം-15

    പ്രേഷിത പ്രവർത്തനം

    സഭ സ്വഭാവത്താലെ മിഷനറിയാണ്. അന്തിമ സന്ദേശമായി ഈശോ പറഞ്ഞു: “നിങ്ങൾ ലോക മെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക. ഈ ദൗത്യനിർവ്വഹണം തങ്ങളുടെ പരമപ്രധാനമായ കർത്തവ്യമാണെന്ന് ഉറച്ച ബോദ്ധ്യം അപ്പസ്തോല ന്മാർക്കുണ്ടായിരുന്നു.

    ആറുമുതൽ പത്തുവരെയുള്ള നൂറ്റാണ്ടുകളിലെ മിഷൻ പ്രവർത്തനം ബാർബേറിയൻ വർഗ്ഗങ്ങളുടെ മാനസാന്തരത്തിൽ പ്രധാനമായും കേന്ദ്രീകൃതമായിരു ന്നു. രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ തന്നെ ബ്രിട്ടനിലും ഫാൻസിലും ജർമ്മനിയിലും ക്രിസ്തുമതം വ്യാപി ച്ചിരുന്നു. പക്ഷേ ആറാം നൂറ്റാണ്ടുവരെ പ്രേഷിത പ്രവർത്തനം കാര്യക്ഷമവും ഫലവത്തും ആയിരുന്നില്ല, കെൽട്ട്, സ്ലാവോണിയൻ, എന്നീ വർഗ്ഗക്കാരുടെ ഇടയിലുള്ള പ്രേഷിത പ്രവർത്തനത്തിൽ അവരെ സംസ്ക്കാരസമ്പന്നരാക്കുക എന്ന ദൗത്യം കൂടി അടങ്ങിയിരുന്നു. പ്രേഷിത പ്രവർത്തനം അക്ഷരമാലാഭ്യസനത്തിൽ തുടങ്ങി.
    ഈ കാലഘട്ടത്തിലെ മാനസാന്തരങ്ങൾ പലയിടത്തും രാജാക്ക ന്മാരുടേയും, നേതാക്കന്മാരുടേയും സ്വാധീനത്തിൽ കൂട്ടത്തോടെ ഉള്ളതായിരുന്നു. ആദ്യനൂറ്റാണ്ടുകളിലെ മിഷൻ പ്രവർത്തനങ്ങളിൽ നിന്നു തികച്ചും വിഭിന്നമായിരുന്നു അവ. ഹൃദയപൂർവ്വമായ മനഃപരി വർത്തനമോ വ്യക്തിപരമായ ദൈവസമർപ്പണമോ പലപ്പോഴും ഉണ്ടായിരുന്നില്ല. രാജശിക്ഷയെ ഭയന്ന് പലരും ക്രിസ്തുമതം സ്വീകരിച്ചു എന്നേയുള്ളൂ.

    1.പേഷിതപ്രവർത്തനം ഇംഗ്ലണ്ടിൽ

    കിരാതരായ കെട്ടിക്ക് വർഗ്ഗക്കാരായിരുന്നു. ഇംഗ്ലണ്ടിലെ ആദിമവാസികൾ. ഡ്റൂയിഡുകൾ എന്നറിയപ്പെട്ടിരുന്ന പുരോഹിതന്മാർക്ക് അവരുടെ ഇടയിൽ വലിയ സ്വാധീനമുണ്ടായിരുന്നു. പ്രകൃതിശക്തികളെയും ഗ്രീക്ക് ദേവതകളെയും, റോമൻ ദൈവങ്ങളേയും ആരാധിച്ചിരുന്ന ഈ വർഗ്ഗക്കാർ നരബലിപോലും നടത്താൻ മടിച്ചില്ല. ഇവരുടെ ഇടയിൽ ആദ്യമായി ക്രിസ്തുമതം പ്രചരിപ്പിച്ചതാരാണെന്ന് വ്യക്തമായ അറിവില്ല.

    2.നോർത്തംബ്രിയ

    യോണദ്വീപുകാരനായ അയിഡൻ (-651) മെത്രാന്റെ പ്രേഷിത പ്രവർത്തനഫലമായിട്ടാണ് നോർത്തംബിയ ക്രിസ്തുമതം സ്വീകരിച്ചത്. ഇക്കാലത്തുതന്നെ സുസും ക്രിസ്തുമതത്തിന് സ്വാഗതമരുളി. ലത്തീൻ ആരാധനക്രമമായിരുന്നു ഇവിടങ്ങളി ലെല്ലാം ഉപയോഗത്തിലിരുന്നത്. രാജാക്കന്മാർ മാർപ്പാപ്പായേ അങ്ങേയറ്റം ബഹുമാനിച്ചിരുന്നു.

    3. അയർലണ്ട്

    അയർലണ്ടിലെ സഭാചരിത്രത്തിനു ഒരു പ്രത്യേകതയുണ്ട്. റോമാസാമ്രാജ്യത്തിന്റെ വെളിയിലായിരുന്നതുകൊണ്ട് രക്ത ചൊരിച്ചിൽ കൂടാതെയും, റോമിന്റെ ഇടപെടൽ ഒഴിവാക്കി കൊണ്ടുമാണ് ഇവിടെ മിഷൻ പ്രവർത്തനങ്ങൾ നടന്നത്.

    ഹിബേർണിയ എന്നാണ് ഈ ദ്വീപ് അറിയപ്പെട്ടിരുന്നത്. ഡ്റൂയിഡിസം എന്ന മതത്തിൽ വിശ്വസിച്ചിരുന്ന കെട്ടിക്ക് വർഗ്ഗക്കാരായിരുന്നു അവിടെ അധികവും. ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിന് മുമ്പ് അയർലണ്ട് പരിശുദ്ധ ദ്വീപ്’ എന്നാണറിയപ്പെട്ടി രുന്നത്. പതിനൊന്നാം നൂറ്റാണ്ടുവരെ ഇതിന് കോഷ്യ അല്ലെങ്കിൽ സ്കോട്ട്ലണ്ട് എന്നായിരുന്നു പേര്.
    വി. പാടിക്കും (450-493) വി. ബിജിറ്റും (-523) ഇവിടെ പ്രേഷിത പ്രവർത്തനം നടത്തി. വി. പാട്രിക്കിന്റെ പ്രേഷിത പ്രവർത്തനം വളരെ വിജയപ്രദമായിരുന്നു. ആകയാൽ അയർലണ്ടിലെ അപ്പസ്തോലൻ’ എന്ന പേര് അദ്ദേഹത്തിനു ലഭിച്ചു.

    4. ജർമ്മനി

    വെസ്സെസുകാരനും ജർമ്മനിയുടെ അപ്പസ്തോലനുമായ ബോനിഫസ് (680-755) മെത്രാനാണ് ജർമ്മനിയിലെ പ്രധാന പ്രേഷിതൻ, വിൻഫിഡ് എന്നായിരുന്നുഅദ്ദേഹത്തിന്റെ ആദ്യ നാമം. ഹോളണ്ടിലും അദ്ദേഹം പ്രേഷിതപ്രവർത്തനം നടത്തിയിട്ടുണ്ട്.

    7. ഡൻമാർക്ക്

    ആറും ഏഴും നൂറ്റാണ്ടുകളിൽ ഹോളണ്ടുമായി ഡന്മാർക്കിന് വ്യാപാരബന്ധമുണ്ടായിരുന്നു. അതിന്റെ ഫലമായിട്ടാണ് ഡന്മാർക്ക് ക്രിസ്തുമതത്തെപ്പറ്റി അറിയുവാൻ തുടങ്ങിയത്.

    വില്ലിബാർഡ് ആണ് ഇവിടെ ആദ്യമായി പ്രേഷിതപ്രവർത്തനം ആരംഭിച്ചത്. ഇദ്ദേഹം നോർത്തംബ്രയായിൽ ജനിച്ചു. 690-ൽ ഫീസിസിൽ പ്രേഷിത പ്രവർത്തനം നടത്തിയെങ്കിലും അവിടെ നിന്ന് അദ്ദേഹം നിഷ്കാസിതനായി. 700-ൽ ഡന്മാർക്കിലേക്ക് തിരികെ വന്നപ്പോൾ രാജാവായിരുന്ന എൻഗിൻ അദ്ദേഹത്തെ ഹാർദ്ദവമായി സ്വീകരിക്കുകയും സുവിശേഷപ്രവർത്തനത്തിന് അനുമതി നല്കുകയും ചെയ്തു. റോമും ഡെന്മാർക്കുമായി രാഷ്ട്രീയതലത്തിൽ ഐക്യത്തിലായതിനാൽ മിഷനറിമാർക്ക് ഡന്മാർക്കിൽ സ്വതന്ത്ര പ്രവർത്തനത്തിന് വിഷമമില്ലായിരുന്നു.

    8. സ്വീഡൻ

    സ്വീഡനിലെ രാജാവായിരുന്ന ബിയോൺ ജർമ്മൻ ചക്രവർത്തി വിസ്സിനോട് ക്രൈസ്തവ മിഷനറിമാരെ ആവശ്യപ്പെട്ടു. ഇതനുസരിച്ച് 829-ൽ ആൻസ്ഗാർ സ്വീഡനിലേക്കു തിരിച്ചു. കടൽകൊള്ളക്കാരുടെ ആക്രമണഫലമായി എല്ലാം നഷ്ടപ്പെട്ട വനായിട്ടാണ് അദ്ദേഹം ബിയോൺ താമസിച്ചിരുന്ന സ്ഥല ത്തെത്തിയത്. എതിർപ്പുകളുടെ മദ്ധ്യേ രണ്ടു കൊല്ലം പ്രവർത്തിച്ചശേഷം അദ്ദേഹം ജർമ്മനിയിലേക്കു തിരിച്ചുവന്ന് ഹംബുർഗ്ഗ് രൂപതാദ്ധ്യക്ഷനായി. 834-ൽ അദ്ദേഹം മെത്രാനായ ഗവുട്ട് ബർട്ടിനേയും മറ്റു ചില വൈദികരേയും സ്വീഡനിലേക്കയച്ചു.

    848-ൽ ആൻഗാർ സ്വീഡനിൽ വീണ്ടും വന്നു. അന്നത്തെ സ്വീഡൻ രാജാവായിരുന്ന ഓളാഫിനെ കാണുകയും ജർമ്മൻ ചക്രവർത്തിയുടേയും ഡന്മാർക്കു രാജാവിന്റേയും എഴുത്തുകൾ കാണിക്കുകയും ചെയ്തു. അതനുസരിച്ചാണ് സ്വീഡനിൽ ക്രിസ്തു മതപ്രചരണത്തിന് വീണ്ടും അനുമതി ലഭിച്ചത്. ഡന്മാർക്കു കാരനായ ആൻസിഡ്, റിബർട്ട് എന്നിവർ ഇവിടത്തെ മിഷിനറിമാരാണ്.

    9. നോർവെ, ഐസ്ലണ്ട്

    നോർവെയിൽ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിന് നേതൃത്വം നല്കിയത് രാജാക്കന്മാരാണ്. എന്നാൽ അവർക്ക് ക്രിസ്തുമതത്തെപ്പറ്റി ശരിയായ അറിവില്ലായിരുന്നതിനാൽ യഥാർത്ഥ ക്രൈസ്തവ നവീകരണത്തിന് കാലവിളംബം വന്നു.

    10. സ്ളാവുകളുടെ മാനസാന്തരം

    ഉത്തരജർമ്മൻ സ്ളാവിക് വർഗ്ഗക്കാരുടെ ഇടയിൽ (വെന്റ് വർഗ്ഗക്കാരുടെ ഇടയിൽ) ക്രിസ്തുമതപ്രചരണത്തിന് പരിശ്രമിച്ച വരിൽ പ്രധാനി ചാർലിമെയിൻ ചക്രവർത്തിയാണ്. എന്നാൽ സ്ളാവിക് വർഗ്ഗക്കാർ ക്രിസ്തുമത സ്വീകരണം രാഷ്ട്രീയ അടിമത്തമായി തെറ്റിദ്ധരിച്ചു. തന്മൂലം ചക്രവർത്തിയുടെ നീക്കത്തെ അവർ ശക്തിയായി എതിർത്തു. എങ്കിലും ജർമ്മൻ ചക്രവർ ത്തിയായിരുന്ന ഓട്ടോ ഒന്നാമന്റെ നേതൃത്വത്തിൽ പ്രേഷിത പ്രവർത്തനം പുരോഗമിച്ചു.

    11. മൊറാവിയ

    സിറിലും മെത്തോഡിയുസും
    സ്ളാവ് വർഗ്ഗക്കാരുടെ നേതാവായിരുന്ന റാസ്റ്റി സ്ലാവിന്റെ ക്ഷണപ്രകാരം സിറിലും (827-869) മെത്തോഡിയൂസും (825-885) മൊറാവിയായിൽ പേഷിത പ്രവർത്തനത്തിന് ആഗതരായി ഇവരാണ് “സ്ലാവുകളുടെ പ്രേഷിതർ’ എന്നറിയപ്പെടുന്നവർ.

    സിറിലിന്റെ സേവനം സ്തുത്യർഹമാണ്. സ്ലാവുഭാഷയിൽ വിദഗ്ദ്ധനായിരുന്ന അദ്ദേഹം പുതിയ അക്ഷരമാലയുണ്ടാക്കി. ഈ അക്ഷരമാലയാണ് നേരിയ മാറ്റങ്ങളോടുകൂടിയാണെങ്കിലും റഷ്യ, വള്ളാഹിയ, ബൾഗേറിയ, സെർവിയ, തുടങ്ങിയ രാജ്യങ്ങളിൽ ഉപയോഗിക്കുന്നത്. ആരാധനക്രമം സ്ലാവുഭാഷയിലാക്കിയതും സിറിലാണ്.

    12. ബൊഹേമിയ

    ബൊഹേമിയ പൂർണ്ണമായി കീഴടക്കുവാൻ ചാർലിമെയിനോ, ലേവിസ് രാജാവിനോ കഴിഞ്ഞില്ല. എങ്കിലും അത് റെഗൻ സ്ബുർഗ്ഗ് രൂപതയുടെ ഭാഗമായിരുന്നു. പിന്നീട് ബൊഹേമിയ മൊറാവിയൻ രാജാവായ സാട്ടോപ്ലക്കിന്റെ അധീനതയിലായി. ഇക്കാലത്തെ രാജാവ് ബൊഹേമിയൻ പ്രഭുവായ ബോർസിവായിയുടെ പുത്രിയെ വിവാഹം ചെയ്തു. ബോർ സിവായിയും ഭാര്യ ലില്ലയും കുട്ടികളും ക്രിസ്തുമതം സ്വീകരിച്ചു.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group