പട്ടയ വിഷയം; സര്‍ക്കാര്‍ നിലപാട് വഞ്ചനാപരം : കത്തോലിക്ക കോണ്‍ഗ്രസ്

കര്‍ഷകരുടെ പട്ടയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന നിലപാട് വഞ്ചനാപരമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. സര്‍ക്കാരിന്റെ ഇത്തരം അലംഭാവം തിരുത്തണമെന്നും ആവശ്യപ്പെട്ട ഗ്ലോബല്‍ സമിതി, 1964ലെയും 1993ലെയും ഭൂപതിവ് ചട്ടങ്ങളില്‍ കാലോചിതമായ മാറ്റമുണ്ടാക്കാമെന്നു കര്‍ഷകര്‍ക്കു സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്നും വിമര്‍ശനമുയര്‍ത്തി. പുതിയ ഉത്തരവുകള്‍ ഇറക്കി കര്‍ഷകരെ ഭീതിയിലാഴ്ത്തുകയാണെന്നും ആശങ്ക അറിയിച്ചു.

മലയോര പ്രദേശങ്ങളിലേക്കു കുടിയേറിപ്പാര്‍ത്ത കര്‍ഷകര്‍ക്കു പട്ടയം നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചനാപരമായ നിലപാട് തിരുത്തണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രസ്താവിച്ചു. കുടിയേറിയവരുടെ സ്വന്തം ഭൂമിക്കു പട്ടയം നല്‍കുന്നതിനായി കൊണ്ടുവന്ന 1964ലെയും 1993ലെയും ഭൂപതിവ് ചട്ടങ്ങളില്‍ കാലോചിതമായ മാറ്റമുണ്ടാക്കാമെന്നും കര്‍ഷകര്‍ക്കു സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.

അത് പാലിക്കുന്നില്ലെന്നു മാത്രമല്ല, പുതിയ ഉത്തരവുകള്‍ ഇറക്കി ഭീതിയിലാഴ്ത്തുകയാണെന്നും ഗ്ലോബല്‍ സമിതി ഭാരവാഹികള്‍ ആശങ്ക രേഖപ്പെടുത്തി. അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട ചട്ട പരിഷ്‌കരണം ആവശ്യമാണ്. ഇതിനു മടിക്കുന്നതു ജനവഞ്ചനയാണ്. ഏറ്റവും പുതിയ ഉദാഹരണമാണ് 2022 ഒക്ടോബര്‍ 10ലെ സര്‍ക്കാര്‍ ഉത്തരവ്. ഇതു മലയോര ജനതയെ ദോഷകരമായി ബാധിക്കുന്നതാണ്. ഈ ഉത്തരവ് പിന്‍വലിക്കണമെന്നും, 1964ലെയും 1993ലെയും ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group