ആത്മഹത്യയും കൊലപാതകങ്ങളും വർധിക്കുന്നത് ആശങ്കാജനകം: സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്

കൊച്ചി: അനുദിനം സംസ്ഥാനത്ത് കൊലപാതകങ്ങൾ, ആത്മഹത്യ എന്നിവ വർധിക്കുന്നത് ആശങ്കാജനകമാണെന്ന് സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് വിലയിരുത്തി.മക്കളുണ്ടായിട്ടും പ്രായമായ മാതാപിതാക്കൾ ഉപേക്ഷിക്കപ്പെടുന്നുവെന്നും,പങ്കാളിയെ കൊന്ന ശേഷം ആത്മഹത്യചെയ്യുന്ന സംഭവങ്ങളും സമൂഹമനഃസാക്ഷിയെ വേദനിപ്പിക്കുന്നുവെന്നും,ജീവിതപങ്കാളികളെ സാമ്പത്തിക ആവശ്യങ്ങൾക്കയും, ലൈംഗിക വൈകൃത മനോഭാവങ്ങളുടെ അടിസ്ഥാനത്തിലും കൈമാറ്റം ചെയ്യുന്ന സംഭവങ്ങളും ഞെട്ടലോടെയാണ് സമൂഹം വീക്ഷിക്കുന്നത്,നീതിനിർവഹണ കേന്ദ്രമായ പോലീസ് സ്റ്റേഷൻ ആക്രമിക്കാനും, ഗുണ്ടാ സംഗങ്ങൾ കോലപ്പെടുത്തിയ വ്യക്തിയെ സ്റ്റേഷൻ മുറ്റത്ത് ഉപക്ഷിക്കുവാൻ പോലും കുറ്റവാളികൾ തയ്യാറാകുമ്പോൾ ഭീതിയുടെ അന്തരീക്ഷമാണ് സമൂഹത്തിൽ സൃഷ്ടിക്കപ്പെടുന്നതെന്നും ഈ ഒരുഅവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുവാൻ സർക്കാർ സംവിധാനങ്ങളോടൊപ്പം വിവിധ മത സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക പ്രസ്ഥാനങ്ങളും കൈകോർക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group