ഞായറാഴ്ച കടം; കത്തോലിക്കര്‍ക്ക് നല്‍കിയിരുന്ന ഇളവ് റദ്ദാക്കി

ചിക്കാഗോ : കോവിഡ് 19-നെ തുടര്‍ന്ന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി തിരുസഭ നിയമപ്രകാരം കടമുള്ള ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ നിന്നും (ഞായറാഴ്ച കടം) അമേരിക്കയിലെ ചിക്കാഗോയിലെ കത്തോലിക്കര്‍ക്ക് നല്‍കിയിരുന്ന ഇളവ് റദ്ദാക്കി.

പുതിയ ആരാധനാക്രമ വത്സരത്തിന് ആരംഭം കുറിക്കുന്ന ആഗമന കാലത്തെ ആദ്യ ഞായറാഴ്ച മുതല്‍ ഞായറാഴ്ച കടത്തില്‍ നിന്നും വിശ്വാസികള്‍ക്ക് നല്‍കിയിരുന്ന ഇളവ് പിന്‍വലിക്കുകയാണെന്ന് ചിക്കാഗോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ബ്ലെസ് കുപ്പിച്ച് പ്രസ്താവിച്ചു. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും മുഴുവന്‍ കുര്‍ബാനയിലും പങ്കുകൊള്ളണമെന്ന തിരുസഭ നിയമത്തില്‍ ഇളവ് നല്കാന്‍ അതാതു രൂപതാധ്യക്ഷന്‍മാര്‍ക്ക് മാത്രമേ പറ്റുകയുള്ളൂ. ഇത്തരത്തില്‍ നൽകിയ ഇളവാണ് പിന്‍വലിച്ചത്. തന്റെ ഉപദേശകരുമായുള്ള മതിയായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നു കര്‍ദ്ദിനാള്‍ പുറത്തുവിട്ട കത്തില്‍ പറയുന്നു.

ഇത് ദേവാലയങ്ങളില്‍ മടങ്ങി എത്തുന്നതിനുള്ള സമയമാണെന്ന്‍ ഓര്‍മ്മിപ്പിച്ച കര്‍ദ്ദിനാള്‍, കത്തോലിക്ക സമൂഹങ്ങളെ ഒന്നിപ്പിക്കുന്നതിനായി ആഗമന കാലത്തിന്റെ ആദ്യ ഞായറാഴ്ച വിശ്വാസികള്‍ തങ്ങളുടെ ജ്ഞാനസ്നാന വാഗ്ദാനം പുതുക്കണമെന്നും ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group