ഞാ​യ​റാ​ഴ്ച ലോക്ക്ഡൗൺ: ദിവ്യബലിയ​ര്‍​പ്പ​ണം ത​ട​സ്സപ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​o :കെ​ആ​ര്‍​എ​ല്‍​സി​സി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഞായറാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദേ​വാ​ല​യ​ങ്ങ​ളി​ലെ ക​ര്‍​മ​ങ്ങ​ള്‍​ക്ക് സ​ർ​ക്കാ​ർ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ യു​ക്തി​സ​ഹ​വും പ്രാ​യോ​ഗി​ക​വും ആ​ക​ണ​മെ​ന്നു കേ​ര​ള റീ​ജി​യ​ന്‍ ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് കൗ​ണ്‍​സി​ല്‍ (കെ​ആ​ര്‍​എ​ല്‍​സി​സി) സം​സ്ഥാ​ന​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഞാ​യ​റാ​ഴ്ച​ക​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​മൂ​ലം ദേ​വാ​ല​യ​ങ്ങ​ളി​ലെ ബ​ലി​യ​ര്‍​പ്പ​ണ​വും പ്രാ​ര്‍​ഥ​ന​ക​ളും ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​പ്പെ​ട​ണമെന്നും ദേ​വാ​ല​യ​ങ്ങ​ളു​ടെ വി​സ്തൃ​തി​ക്ക് ആ​നു​പാ​തി​ക​മാ​യി ക​ര്‍​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണം നി​ശ്ച​യി​ക്ക​ണ​മെ​ന്ന് കെ​ആ​ര്‍​എ​ല്‍​സി​സി മു​ഖ്യ​മ​ന്ത്രി​ക്ക് എ​ഴു​തി​യ ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​രി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ബി​ഷ​പ് ഡോ. ​സി​ല്‍​വ​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍ , വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ഷ​പ് ഡോ. ​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍, ജോ​സ​ഫ് ജൂ​ഡ്, ഫാ. ​പ്ര​സാ​ദ് സി​പ്രി​യാ​ന്‍ , ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫാ.​തോ​മ​സ് ത​റ​യി​ല്‍ , സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ജെ തോ​മ​സ്, പു​ഷ​പ ക്രി​സ്റ്റി, ഷി​ബു ജോ​സ​ഫ്, ട്ര​ഷ​റ​ര്‍ എ​ബി കു​ന്നേ​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group