അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പെരുകുന്നു : മാര്‍ ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം: സമൂഹത്തിൽ വർദ്ധിച്ചു വരുന്നു അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തില്‍ വ്യാപകമായി പെരുകയാണെന്നും, ഇത് കുടുംബ വ്യവസ്ഥിതിയെ തകര്‍ക്കുകയാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

എസ്.എം.വൈ.എം പാലാ രൂപതയുടെ നേതൃത്വത്തില്‍ അരുവിത്തുറയില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തില്‍ വ്യാപകമായി പെരുകുകയാണ്. സ്ഥാനമാനങ്ങള്‍ക്കും ഭൗതിക നേട്ടങ്ങള്‍ക്കും വേണ്ടി ദേവപ്രീതിക്ക് മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന പ്രവണത സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നു. ഇത്തരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കുടുംബഭദ്രതയെ തകര്‍ക്കുകയാണെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെളിപ്പെടുത്തി. ലഹരി, സദാചാര ഗുണ്ടായിസം, ലിംഗസമത്വം, അബോര്‍ഷനെതിരെയും കുട്ടികള്‍ക്കെതിരെയും വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍, കൃഷി നാശം, ബഫര്‍ സോണ്‍, ദളിത് ക്രൈസ്തവരുടെ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സമീപകാലത്ത് നടന്ന സംഭവങ്ങള്‍ ഉദാഹരണ സഹിതം മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശത്തില്‍ പ്രതിപാദിച്ചു. ഒപ്പം, നല്ല രാഷ്ട്രീയ ചിന്തകള്‍ യുവജനങ്ങള്‍ വളര്‍ത്തുന്നത് ജനാധിപത്യത്തെ വളര്‍ത്തുവാന്‍ സഹായിക്കുമെന്നും സന്ദേശത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group