പള്ളികളുടെ ആസ്തി വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവുകള്‍ സുപ്രീം കോടതി റദ്ദാക്കി

പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ച തുടര്‍ ഉത്തരവുകള്‍ സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി സ്വീകരിച്ച തുടര്‍നടപടികളില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അതേ സമയം സഭാ ഭൂമിയിടപാടിലെ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

സഭാ ഭൂമിയിടപാടിലെ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വിധിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പടെയുള്ള കക്ഷികളോട് തുടര്‍നടപടി സ്വീകരിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ നടപടികളിലാണ് സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ച തുടര്‍ ഉത്തരവുകളും സുപ്രീം കോടതി റദ്ദാക്കി.

കര്‍ദിനാളിനോട് വിചാരണ നേരിടാന്‍ നിര്‍ദേശിച്ച ഉത്തരവില്‍ പള്ളി ഭൂമികള്‍ പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും സിവില്‍ നടപടി ചട്ടത്തിലെ 92-ാം വകുപ്പ് ബാധകമായിരിക്കുമെന്നുമായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. കത്തോലിക്കാ സഭയെ കേള്‍ക്കാതെയാണ് വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജി തുടര്‍ നടപടികള്‍ സ്വീകരിച്ചതെന്ന് സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും, സീറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപതയും സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group