പ്രത്യാശയുടെ പ്രതീകമായി 101 നക്ഷത്രങ്ങള്‍ തെളിയിച്ച് ശ്രദ്ധ നേടുകയാണ് കാരക്കുന്നം ഇടവക

ദൈവപുത്രന്റെ ആഗമനം പ്രതീക്ഷിച്ചുകൊണ്ട് ലോകം ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക് ചുവടു വയ്ക്കുമ്പോൾ പ്രത്യാശയുടെ പ്രതീകമായ 101 നക്ഷത്രങ്ങള്‍ തെളിയിച്ച് ശ്രദ്ധ നേടുകയാണ് കാരക്കുന്നം ഇടവകയിലെ യുവജനങ്ങളും വികാരി ഫാദര്‍ ജോയല്‍ കച്ചിറപാറെക്കുടിയിലും.

25 ദിവസത്തെ കഠിനപ്രയത്‌നവും ഭാവനയും കരവിരുതും ഒന്നിച്ചപ്പോളാണ് പള്ളിമുറ്റത്ത് 101ൽ പരം നക്ഷത്രങ്ങൾ മിന്നി മിന്നി തെളിയുന്നത്.

നക്ഷത്ര നിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍ പല പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച് പള്ളിയങ്കണത്തില്‍ വച്ചുതന്നെ നിര്‍മ്മിക്കുകയായിരുന്നുവെന്ന് വികാരി പറയുന്നു.

പിരമിഡ് ആകൃതിയിലാണ് നക്ഷത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് ക്രിസ്തുമസ് കടന്നു വരുമ്പോള്‍ യേശുവിനെ അന്വേഷിച്ച് യേശുവിനെ മനസ്സില്‍ ആഗ്രഹിച്ചു അവനിലേക്ക് എത്തിച്ചേരുവാന്‍ വഴിയറിയാതെ നില്‍ക്കുന്ന ഒരുപാട് പേര്‍ക്ക് അവനിലേക്ക് വഴി കാണിച്ചു കൊടുക്കുകയാണ് ഓരോ നക്ഷത്രങ്ങളുമെന്ന ആശയം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ ഉദ്യമത്തെ ഇടവകയിലെ യുവജനങ്ങൾ ഏറ്റെടുത്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group