ആഗോള സിനഡിന് മുന്നൊരുക്കമായി സഭാനവീകരണകാലം ആചരിക്കും: കെസിബിസി..

കൊച്ചി: സിനഡാത്മക സഭയ്ക്കുവേണ്ടി ഫ്രാൻസിസ് മാർപാപ്പാ പ്രഖ്യാപിച്ചിട്ടുള്ള 2021-2023 ലെ സിനഡിന്റെ പശ്ചാത്തലത്തിൽ കേരള കത്തോലിക്കാസഭയിൽ നവീകരണവർഷങ്ങൾ ആചരിക്കാൻ കെസിബിസിയുടെ
ശീതകാലസമ്മേളനം തീരുമാനിച്ചു.

സിനഡാത്മകതയും സഭാനവീകരണവും, 2022 -2025 എന്ന പേരിലായിരിക്കും ഈ ആചരണം നടത്തുക. ഇതേക്കുറിച്ചുള്ള വിശദമായ അറിയിപ്പ് പിന്നീട് നൽകുന്നതാണെന്നും വിശുദ്ധ പൗലോസ് ശ്ലീഹ എഫേസൂസിലെ സഭയ്ക്ക് എഴുതിയ ലേഖനത്തെ അടിസ്ഥാനപ്പെടുത്തി സഭയെകുറിച്ച് കൂടുതൽ ആഴത്തിൽ
പഠിക്കുന്നതിന് വൈദികർക്കും സന്യസ്തർക്കും അല്മായർക്കും ഇത് അവസരം ഒരുക്കും. വ്യക്തികളിലും ഇടവകകളിലും സ്ഥാപനങ്ങളിലും സഭയുടെ മറ്റ് എല്ലാ തലങ്ങളിലും ആത്മീയ നവീകരണം സാധ്യമാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യംമെന്നും കെ.സി.ബി.സി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group