സി​​​ന​​​ഡാ​​​ത്മ​​​ക ച​​​ർ​​​ച്ച​​​ക​​​ൾ തിരുസ​​​ഭ​​​യ്ക്കു ശക്തി പകരുന്നു : ക​​​ർ​​​ദി​​​നാ​​​ൾ മ​​​രി​​​യോ ഗ്രെ​​​ച്ച്

ബം​​​ഗ​​​ളൂ​​​രു: സി​​​ന​​​ഡാ​​​ത്മ​​​ക ച​​​ർ​​​ച്ച​​​ക​​​ൾ സ​​​ഭ​​​യ്ക്കു ക​​​രു​​​ത്തുo ആ​​​ധ്യാ​​​ത്മി​​​ക ഐ​​​ക്യവും നൽകുന്നുവെന്ന് ബി​​​ഷ​​​പ്സ് സി​​​ന​​​ഡ് സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ മ​​​രി​​​യോ ഗ്രെ​​​ച്ച്.

ബം​​​ഗ​​​ളൂ​​​രു സെ​​​ന്‍റ് ജോ​​​ൺ​​​സ് നാ​​​ഷ​​​ണ​​​ൽ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സ​​​സ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ(​​​സി​​​ബി​​​സി​​​ഐ) 35-ാം പ്ലീ​​​ന​​​റി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ര​​​ണ്ടാം​​​ദി​​​ന​​​ത്തിൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സി​​​ന​​​ഡാ​​​ത്മ​​​ക സ​​​ഭ​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു. സി​​​ന​​​ഡി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്താ​​​ണെ​​​ന്നും സി​​​ന​​​ഡി​​​ന് മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഇ​​​തു​​​കൊ​​​ണ്ട് എ​​​ന്താ​​​ണു ല​​​ക്ഷ്യ​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും സ​​​ജീ​​​വ പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യും ഈ​​​ശോ​​​യു​​​ടെ ദൗ​​​ത്യം തു​​​ട​​​രു​​​ക​​​യും ചെ​​​യ്യു​​​ന്ന സ​​​ഭാ​​​ത്മ​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ആ​​​ഗ്ര​​​ഹ​​​മെ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു. സി​​​ന​​​ഡാ​​​ത്മ​​​ക​​​ത​​​യെ​​​ക്കു​​​റി​​​ച്ച് രൂ​​​പ​​​താ​​​ ത​​​ല​​​ത്തി​​​ലും പ്രാ​​​ദേ​​​ശി​​​ക​​​ത​​​ല​​​ത്തി​​​ലും ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലു​​​മൊ​​​ക്കെ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു വേ​​​ദി​​​യൊ​​​രു​​​ക്കാ​​​ൻ മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത ബി​​​ഷ​​​പ്പു​​​മാ​​​രെ ക​​​ർ​​​ദി​​​നാ​​​ൾ അ​​​ഭി​​​ന​​​ന്ദി​​​ച്ചു. ച​​​ർ​​​ച്ച​​​യി​​​ൽ സി​​​ബി​​​സി​​​ഐ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ജോ​​​ഷ്വ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ന​​​ട​​​ന്ന ആ​​​ദ്യസെ​​​ഷ​​​നി​​​ൽ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ഫാ.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ ചാ​​​ല​​​യ്ക്ക​​​ലും ല​​​ത്തീ​​​ൻ സ​​​ഭ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ഫാ.​ ​​യേ​​​ശു ക​​​രു​​​ണാ​​​നി​​​ധി​​​യും സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ഫാ.​​​ജോ​​​ൺ കു​​​റ്റി​​​യി​​​ലും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മ​​​ധു​​​ര ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​ആ​​​ന്‍റ​​​ണി പ​​​പ്പു​​​സാ​​​മി മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. ത​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യാ​​​ൻ സി​​​ന​​​ഡ​​​ൽ പ്ര​​​ക്രി​​​യ വേ​​​ദി​​​യൊ​​​രു​​​ക്കി​​​യ​​​തി​​​ൽ അ​​​ല്മാ​​​യ​​​ർ​​​ക്ക് അ​​​തി​​​യാ​​​യ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് ബി​​​ഷ​​​പ് ഡോ. ​​​ആ​​​ന്‍റ​​​ണി പ​​​പ്പു​​​സാ​​​മി പ​​​റ​​​ഞ്ഞു.

അ​​​ല്മാ​​​യ സം​​​ഘ​​​ട​​​ന​​​യാ​​​യ കാ​​​ത്ത​​​ലി​​​ക് കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന റി​​​പ്പോ​​​ർ​​​ട്ട് സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​രാ​​​ജു അ​​​ല​​​ക്സും കാ​​​ത്ത​​​ലി​​​ക് റി​​​ലീ​​​ജി​​​യ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ(​​​സി​​​ആ​​​ർ​​​ഐ) യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന റി​​​പ്പോ​​​ർ​​​ട്ട് ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ എ​​​ൽ​​​സ മ​​​റ്റ​​​വും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സെ​​​ന്‍റ് ജോ​​​ൺ​​​സ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പു​​​തു​​​താ​​​യി നി​​​ർ​​​മ്മിച്ച 700 ബെ​​​ഡു​​​ക​​​ളോ​​​ടു​​​കൂ​​​ടി​​​യ ര​​​ണ്ട് എ​​​മ​​​ർ​​​ജ​​​ൻ​​​സി ആ​​​ൻ​​​ഡ് ആ​​​ക്സി​​​ഡ​​​ന്‍റ​​​ൽ കെ​​​യ​​​ർ ബ്ലോ​​​ക്ക് സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ ഡോ. ​​​ഓ​​​സ്‌​​​വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

സി​​​ന​​​ഡാ​​​ത്മ​​​ക സ​​​ഭ​​​യെ ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്ന സി​​​ബി​​​സി​​​ഐ പ്ലീ​​​ന​​​റി സ​​​മ്മേ​​​ള​​​നം 11ന് ​​​സ​​​മാ​​​പി​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group