പ്രതീക്ഷയുമായി സിറിയൻ ക്രൈസ്തവസമൂഹം. ഐ.സി.സ് തകർത്ത കത്തോലിക്കാ ആശ്രമം പുനർനിർമിക്കുന്നു..

സിറിയയിലെ പൗരാണിക കത്തോലിക്കാ ആശ്രമം പുനർനിർമ്മിക്കുന്നു .
ഐസിസ് തീവ്രവാദികൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയും അഗ്‌നിക്കിരയാക്കുകയും ചെയ്ത1500ൽപ്പരം വർഷങ്ങളുടെ പാരമ്പര്യമുള്ള, ഹോംസിലെ മാർ ഏലിയൻ സിറിയക് കാത്തലിക്ക് ആശ്രമമാണ് ചാരക്കൂനയ്ക്ക് സമാനമായ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുനർനിർമ്മിക്കുന്നത് .
സിറിയൻ ആഭ്യന്തരയുദ്ധകാലത്ത് 2015ൽ ഐസിസ് തീവ്രവാദികൾ നിലംപരിശാക്കുകയും 2016ൽ സിറിയൻ അറബ് സൈന്യം തിരിച്ചുപിടിക്കുകയും ചെയ്ത മാർ ഏലിയൻ മൊണാസ്ട്രിയുടെ വീണ്ടെടുപ്പ് യുദ്ധത്താൽ തരിപ്പണമായ സിറിയയയുടെ പുനർനിർമ്മിതി യുടെ ആരംഭമായാണ് വിലയിരുത്തുന്നത്.
ആശ്രമത്തിന്റെ പുനർനിർമാണം ആരംഭിക്കുന്ന സദ്വാർത്ത, 2015ൽ ഐസിസുകാർ തട്ടിക്കൊണ്ടുപോയ ‘ദെയർ മാർ മൂസ’ സമൂഹാംഗം ഫാ. ഷാക്ക്‌ മൗറാദാണ് വെളിപ്പെടുത്തിയത്.

ഹോംസ്, ഹമ, നബ്ക് എന്നിവിടങ്ങളിലെ സിറിയക് കാത്തലിക് എപ്പാർക്കികളും ‘മാർ മൂസ’സന്യാസ സമൂഹവും സംയുക്തമായാണ് ആശ്രമം പുനർനിർമിക്കുന്നത്. പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി ആശ്രമത്തിനു ചുറ്റുമുള്ള മുന്തിരി, ഒലിവ് തോട്ടങ്ങൾ വെച്ചുപിടിപ്പിക്കുകയും ചുറ്റുമതിലുകളും ഗേറ്റുകളും സ്ഥാപിക്കുകയും ചെയ്യും. സെന്റ് എലിയന്റെ മൃതകുടീരം പൂർവസ്ഥിതിയിലാക്കാനുള്ള പ്രവർത്തനങ്ങളും ഇതോടൊപ്പം നടക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group