സുറിയാനി ഓർത്തഡോക്‌സ് സഭ ആർച്ച് ബിഷപ്പ് മാർ സിൽവാനോസ് ബൗട്രോസ് അൽ നെഹ്മ കാലംചെയ്തു

Syrian Orthodox Church Archbishop Mar Silvanos Boutros Al Nehma died

ഡമാസ്‌കസ്: നിരവധി തവണ കേരളം സന്ദർശിച്ച സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ഹോംസ്, ഹമാ, ടാർടൗസ്, എൻവിറോൺസ് മേഖലകളുടെ ആർച്ച് ബിഷപ്പ് മാർ സിൽവാനോസ് ബൗട്രോസ് അൽ നെഹ്മ കാലംചെയ്തു. 52 വയസായിരുന്നു. കാൻസർ രോഗത്തെത്തുടർന്നു ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാത്രിയിലായിരിന്നു അന്തരിച്ചത്. ഇഗ്‌നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ 2004ലെ മൂന്നാമത്തെ മലങ്കര സന്ദർശനത്തിൽ മാർ സിൽവാനോസ് ബൗട്രോസ് അൽ നെഹ്മ മെത്രാപ്പോലീത്തയും അനുഗമിച്ചിരുന്നു.

2017ലാണ് അവസാനം ഇന്ത്യ സന്ദർശിച്ചത്. സിറിയയിലെ ആഭ്യന്തര കലാപത്തിലും ക്രൈസ്തവർക്കെതിരേയുള്ള പീഡനമുണ്ടായ സമയത്തും സഭയെയും വിശ്വാസത്തെയും ഉറപ്പിച്ചുനിർത്താൻ വിശ്വാസികൾക്കൊപ്പം നിന്ന മെത്രാപ്പോലീത്തയുടെ വിയോഗം സുറിയാനി സഭയ്ക്ക് തീരാനഷ്ടമാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group