സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ ആ​​ധു​​നി​​ക ച​​രി​​ത്രം തുടങ്ങിയത് മാ​​ന്നാ​​ന​​ത്ത് : മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം

കോട്ടയം: സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ ആ​​ധു​​നി​​ക ച​​രി​​ത്രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യ​​പ്പെ​​ട്ട​​ത് മാ​​ന്നാ​​ന​​ത്താ​​ണെ​​ന്ന് ആ​​ർ​​ച്ച് ബി​​ഷ​​പ്പ്‌ മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം.മാ​​ന്നാ​​നം ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ പു​​ന​​ർ കൂ​​ദാ​​ശ​​ കർമ്മത്തിനുശേ​​ഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈ​​ദി​​ക​​രും സ​​ന്യാ​​സി​​നി​​ക​​ളുമ​​ട​​ക്ക​​മു​​ള്ള വി​​ശ്വാ​​സസ​​മൂ​​ഹ​​ത്തി​​ന്‍റെ പ്രാ​​ർ​​ഥ​​ന​​ക​​ൾ തീ​​ർ​​ത്ത ഭ​​ക്തിസാ​​ന്ദ്ര​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലായിരുന്നു മാ​​ന്നാ​​നം ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ പു​​ന​​ർകൂ​​ദാ​​ശ.തിരുകർമ്മങ്ങൾക്ക് ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച് ബി​​ഷ​പ്പ്‌ മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​o മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​o വഹിച്ചു.

സി​​എം​​ഐ സ​​ഭ പ്രി​​യോ​​ർ ജ​​ന​​റ​​ൽ റ​​വ.​​ഡോ. തോ​​മ​​സ് ചാ​​ത്തം​​പ​​റ​​ന്പി​​ൽ, അ​​സി​​സ്റ്റ​​ന്‍റ് ജ​​ന​​റ​​ൽ ഫാ. ​​ജോ​​സി താ​​മ​​ര​​ശേ​​രി, തി​​രു​​വ​​ന​​ന്ത​​പു​​രം പ്രൊ​​വി​​ൻ​​സി​​ന്‍റെ പ്രൊ​​വി​​ൻ​​ഷൽ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ത്ത​​റ, കോ​​യ​​ന്പ​​ത്തൂ​​ർ പ്രൊ​​വി​​ൻ​​സി​​ന്‍റെ പ്രൊ​​വി​​ൻ​​ഷൽ ഫാ. ​​സാ​​ജു ച​​ക്കാ​​ല​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു.

വി​​ശു​​ദ്ധ ചാ​​വ​​റ പി​​താ​​വി​​ന്‍റെ​​യും വി​​ശു​​ദ്ധ എ​​വു​​പ്രാ​​സ്യാ​​മ്മ​​യു​​ടെ​​യും വി​​ശു​​ദ്ധ​​പ​​ദ​​വി​​യു​​ടെ ഏ​​ഴാം വാ​​ർ​​ഷി​​ക ദി​​നാ​​ച​​ര​​ണ​​വും ഇ​​തോ​​ടൊ​​പ്പം ന​​ട​​ന്നു. സി​​എം​​ഐ സ​​ഭ​​യു​​ടെ വി​​വി​​ധ പ്രൊ​​വി​​ൻ​​സു​​ക​​ളി​​ലെ പ്രൊ​​വി​​ൻ​​ഷ​ൽ​​മാ​​ർ, കൗ​​ണ്‍​സി​​ല​​ർ​​മാ​​ർ, സി​​എം​​സി സ​​ന്യാ​​സ​​സ​​മൂ​​ഹ​​ത്തി​​ന്‍റെ മ​​ദ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ ഗ്രെ​​യ്സ് തെ​​രേ​​സ്, ജ​​ന​​റ​​ൽ കൗ​​ണ്‍​സി​​ല​​ർ​​മാ​​ർ, വി​​വി​​ധ സ​​ഭ​​ക​​ളു​​ടെ സു​​പ്പീ​​രി​​യ​​ർ​​മാ​​ർ, വൈ​​ദി​​ക​​ർ, സ​​ന്യാ​​സി​​നി​​ക​​ൾ, പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

മാ​​ന്നാ​​നം ആ​​ശ്ര​​മം പ്രി​​യോ​​ർ ഫാ. ​​മാ​​ത്യൂ​​സ് ച​​ക്കാ​​ല​​യ്ക്ക​​ൽ സ്വാ​​ഗ​​ത​​വും വൈ​​സ് പ്രി​​യോ​​ർ ഫാ. ​​തോ​​മ​​സ് ക​​ല്ലു​​ക​​ളം ന​​ന്ദി​​യും പ​​റ​​ഞ്ഞു. ഫാ. ​​ജ​​യിം​​സ് മു​​ല്ല​​ശേ​​രി, ഫാ. ​​ആ​​ന്‍റ​​ണി കാ​​ഞ്ഞി​​ര​​ത്തി​​ങ്ക​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി.

പു​​ന​​ർകൂ​​ദാ​​ശാ ക​​ർ​​മ​​ത്തി​​നു​​ശേ​​ഷം മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ പി.​​ജെ. ജോ​​സ​​ഫ്, മോ​​ൻ​​സ് ജോ​​സ​​ഫ്, മു​​ൻ എം​​എ​​ൽ​​എ പി.​​സി. ജോ​​ർ​​ജ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ർ​​മ​​ല ജി​​മ്മി, അ​​തി​​ര​​ന്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബി​​ജു വ​​ലി​​യ​​മ​​ല, ടോ​​മി ക​​ല്ലാ​​നി, ലി​​ജി​​ൻ ലാ​​ൽ, ജോ​​സ് ടോം ​​തു​​ട​​ങ്ങി​​യ​​വ​​ർ വി​​ശു​​ദ്ധ ചാ​​വ​​റ പി​​താ​​വി​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന ന​​ട​​ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group