സീറോ മലബാർ സഭയുടെ ഓൾ അയർലണ്ട് നോക്ക് തീർത്ഥാടനം മെയ് 21 ന്

അയർലണ്ട് സീറോ മലബാർ സഭയുടെ ദേശീയ നോക്ക് തീർത്ഥാടനം 2022 മെയ് 21 നു നടക്കും. പരിശുദ്ധ കന്യാമറിയത്തിൻ്റെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമായ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ വിശ്വാസികൾ മെയ് മാസം 21 നു ഒത്തുചേരുന്നു. അയർലണ്ടിലെതന്നെ ഏറ്റവും വലിയ തീർത്ഥാടനങ്ങളിൽ ഒന്നാണിത്. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഓൺലൈനായി നടത്തപ്പെട്ട തീർത്ഥാടനം ഈ വർഷം നോക്ക് ബസലിക്കയിൽ നടക്കും. രാവിലെ 10 മണിക്ക് ബസലിക്കായിൽ വിശുദ്ധ കുർബാന. തുടർന്ന് പ്രദക്ഷിണം.കോവിഡ് മഹാമാരി കാലഘട്ടത്തിൽ നമ്മെ കാത്തുപരിപാലിച്ച ദൈവത്തിനു നന്ദിപറയാൻ, പരിശുദ്ധ ദൈവമാതാവിൻ്റെ മാധ്യസ്ഥം അപേക്ഷിക്കാൻ നോക്കിൽ നമ്മുക്ക് ഒരുമിച്ചുകൂടാം. ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group