കാലത്തിനു മുമ്പേ സഞ്ചരിച്ചു കൊണ്ട് പുതുതലമുറയെ പ്രചോദിപ്പിച്ചും പ്രോത്സാഹിപ്പിച്ചും നീങ്ങേണ്ടവരാണ് ഓരോ അധ്യാപകരുമെന്ന് ഓർമിപ്പിച്ച് കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. മതസഹിഷ്ണുതയുടെയും സൗഹാര്‍ദത്തിന്റെയും പാഠങ്ങള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കേണ്ട വലിയ ചുമതല അധ്യാപകര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കലൂര്‍ റിന്യൂവല്‍ സെന്ററില്‍ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം സര്‍വീസില്‍ നിന്നു വിരമിക്കുന്ന 92 അധ്യാപക, അനധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. വിവിധ മേഖലകളില്‍ മികവു തെളിയിച്ച അധ്യാപകര്‍ക്കും അധ്യാപകദിന മത്സരങ്ങളില്‍ വിജയികളായവര്‍ക്കും ഉപഹാരങ്ങള്‍ നല്കി. ‘ഗില്‍ഡ് വോയ്സ്’ എന്ന വാര്‍ത്താ പത്രികയും പ്രകാശനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group