പത്ത് കത്തോലിക്കാ വൈദികർ ചൈനീസ് ഭരണകൂടത്തിന്റെ തടങ്കലിൽ

ചൈനയിൽ വീണ്ടും ക്രൈസ്തവ മത പീഡനം തുടർക്കഥയാവുന്നു.
ഹെബെയ് പ്രവിശ്യയിലെ ബാവോഡിംങ് രൂപതയിൽ നിന്നുള്ള പത്ത് കത്തോലിക്കാ വൈദികരെ ചൈനീസ് ഭരണകൂടം തടങ്കലിൽ വച്ചിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട് .

“2018- ലെ ചൈന – വത്തിക്കാൻ കരാറിനു ശേഷം ചൈനീസ് കത്തോലിക്കാ സഭ വളരുകയാണെന്ന് ആഗോള സമൂഹത്തെ വിശ്വസിപ്പിക്കാൻ ബെയ്ജിംഗ് ശ്രമിക്കുന്നുണ്ട്. എന്നാൽ ചൈനയിലെ കത്തോലിക്കർ കഷ്ടത അനുഭവിക്കുന്നു എന്നതാണ് സത്യം. ചൈനയിലെ കത്തോലിക്കാ സഭാതലവന്മാർ ദേശഭക്തി വിദ്യാഭ്യാസത്തിന് വിധേയരാകുകയും അതോടൊപ്പം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ചൈനയുടെ ഔദ്യോഗിക സഭയിൽ ചേരാൻ നിർബന്ധിതരാകുകയും ചെയ്യുന്നു.

ഔദ്യോഗിക സഭയിൽ ചേരാൻ വിസമ്മതിക്കുന്നവരെ ബാവോഡിംങ്ങിലെ പത്ത് വൈദികരെപ്പോലെ നിർബന്ധിത തിരോധാനത്തിന് ഇരയാക്കുകയാണ് ഭരണകൂടം.
ഈ വിഷയത്തിൽ വത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ച് ചൈനയിലെ കത്തോലിക്കരുടെ നീതിക്കു വേണ്ടി നിലകൊള്ളണംമെന്ന് – ഐസിസി-യുടെ തെക്കുകിഴക്കൻ ഏഷ്യ റീജിയണൽ മാനേജർ ജിന ഗോഹ് ആവശ്യപ്പെട്ടു.

ചൈനീസ് ഭരണകൂടത്തിനു കീഴിലുള്ള സംഘടനയിൽ അംഗമാകാൻ വിസമ്മതിച്ചതിനെ തുടർന്ന് ബാവോഡിംങ് രൂപതയുടെ ബിഷപ്പ് ജെയിംസ് സു ഷിമിനെ 1997- ൽ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 2003-ൽ ചൈനയിലെ ഒരു ആശുപത്രിയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രി വിട്ട ശേഷം ആരും കണ്ടിട്ടില്ല. 2016-ൽ ഫാ. യാങ് ജിയാൻവെയെയും 2020 നവംബറിൽ, രണ്ട് വൈദികരെയും പന്ത്രണ്ടിലധികം വൈദികാർത്ഥികളെയും സന്യസ്തരെയും ചൈനീസ് ഭരണകൂടം ബലമായി പിടിച്ചുകൊണ്ടു പോയിട്ടുണ്ട്.
തടങ്കലിലുള്ള ചിലരെ മോചിപ്പിച്ചിട്ടുണ്ടെങ്കിലും ചൈനയുടെ ഔദ്യോഗിക സഭയിൽ ചേരാൻ വിസമ്മതിക്കുന്നവരെ തട്ടിക്കൊണ്ടു പോകുന്നത് ചൈനീസ് ഭരണകൂടം തുടരുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group