പില്ലാർ സന്യാസ സമൂഹത്തിന് പുതിയ പത്തു വൈദികർ കൂടി അഭിഷിക്തരായി

ഗോവ: സൊസൈറ്റി ഓഫ് പില്ലാർ സമൂഹത്തിന് അഭിമാനവും സന്തോഷവും നൽകിക്കൊണ്ട് പത്തു ഡീക്കന്മാർ അഭിഷിക്തരായി.

ഗോവ ആന്റ് ഡാമിയൻ ആർച്ച് ബിഷപ് കർദിനാൾ ഫിലിപ്പ് നേരി അഭിഷേകച്ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ആർച്ച് ബിഷപ് ഫിലിപ്പ് നേരി കർദിനാളായി ഉയർത്തപ്പെട്ടതിന് ശേഷം അദ്ദേഹം പങ്കെടുക്കുന്ന ആദ്യ ചടങ്ങുകൂടിയായിരുന്നു പ്രസ്തുത വൈദികാഭിഷേകം.

സൊസൈറ്റി ഓഫ് ദ മിഷനറീസ് ഓഫ് സെന്റ് ഫ്രാൻസിസ് സേവ്യർ എന്നാണ് പില്ലാർ സമൂഹം ഔദ്യോഗികമായി അറിയപ്പെടുന്നത്. 1887 ൽ വിശുദ്ധ ഫ്രാൻസിസ് സേവ്യർ ആണ് ഈ സന്യാസസമൂഹം സ്ഥാപിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group