പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം മുന്നോട്ടു പോകുന്ന പ്രവണത സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കും : മാർ ജോസഫ് പെരുന്തോട്ടം

ദൈവം തന്ന കഴിവുകളെ അവഗണിച്ചു കേവലം പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം മുന്നോട്ടു പോകുന്ന പ്രവണത സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുമെന്ന് യുവജനങ്ങളെ ഉദ്ബോധിപ്പിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം.

കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ 105-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിലെ മാർ ജോസഫ് പവ്വത്തിൽ നഗറിൽ നടന്ന സമുദായ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദൈവം നൽകിയിട്ടുള്ള കഴിവുകൾ പൊതു സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ വിനിയോഗിക്കുമ്പോൾ ജീവിതം തന്നെ മഹത്തരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തെ വികലമാക്കുന്ന തെറ്റായ പ്രവണതകൾക്കെതിരെ പൊതുസമൂഹത്തിൽ യുവജനങ്ങൾ ഇടപെടണമെന്നു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അഭിപ്രായപ്പെട്ടു. അതിരൂപത ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group