തീവ്രവാദികളുടെ ആക്രമണം; 22 ക്രൈസ്തവർ കൊല്ലപ്പെട്ടു

ബുർക്കിന ഫാസോയിൽ തീവ്രവാദികളുടെ ആക്രമണത്തിൽ 22 ക്രൈസ്തവർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

തീവ്രവാദികളുടെ ഈ ആക്രമണത്തെ ഭീരുത്വപരവും പ്രാകൃതവുമായ നടപടി എന്നു വിളിച്ചാണ് ഗവർണറായ ബാബോ പിയറി ബാസിംഗ അപലപിച്ചത്.

2022-ലെ ഫെബ്രുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ 530 തവണയാണ് ബുർക്കിന ഫാസോയിൽ ആക്രമണങ്ങൾ അരങ്ങേറിയത്. ജൂണിൽ നടന്ന പന്ത്രണ്ടോളം ജിഹാദി ആക്രമണങ്ങളിൽ 135 പേരാണ് കൊല്ലപ്പെട്ടത്. ബുർക്കിന ഫാസോയിൽ തുടരുന്ന അക്രമങ്ങളെക്കുറിച്ചും അവിടെ സർക്കാർ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ചും ഇന്റലോനിക്സ് ഇന്റലിജൻസ് അഡ്വൈസറി സിഇഒ ലൈത്ത് അൽഖരി ആശങ്ക പ്രകടിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group