തീവ്രവാദികൾ തകർത്ത കത്തീഡ്രൽ പുനരുദ്ധരിച്ച ശേഷം ഈസ്റ്റർ ആഘോഷിച്ച് സിറിയൻ ക്രൈസ്തവർ

2013- ൽ നടന്ന തീവ്രവാദികളുടെ ആക്രമണത്തിനു ശേഷം പുനർനിർമ്മിക്കപ്പെട്ട സിറിയയിലെ വി. ഏലിയായുടെ നാമത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധവാരം ആഘോഷിച്ച് ക്രൈസ്തവർ.

“എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്” സംഘടനയാണ് സോഷ്യൽ മീഡിയയിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്.

ഏപ്രിൽ 15- ന് സിറിയയിലെ അലെപ്പോ നഗരത്തിലെ കത്തീഡ്രൽ ദേവാലയത്തിനു മുന്നിലുള്ള ഫർഹത് ചത്വരത്തിലാണ് സിറിയൻ ക്രൈസ്തവർ ദുഃഖവെള്ളിയാചരണം നടത്തിയത്. നൂറുകണക്കിന് വിശ്വാസികൾ ഈ ചത്വരത്തിൽ ഒന്നിച്ചു കൂടിയതിന്റെ ചിത്രവും ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. 2013-ൽ അലെപ്പോയിൽ നടന്ന തീവ്രവാദികളുടെ ആക്രമണത്തിൽ നഗരം നശിപ്പിക്കപ്പെടുകയും കത്തീഡ്രലിന്റെ ഭൂരിഭാഗവും തകർക്കപ്പെടുകയും ചെയ്തിരുന്നു. 2020 ജൂലൈ 20- നാണ് പുനർനിർമ്മിക്കപ്പെട്ട ഈ ദേവാലയം വിശ്വാസികൾക്കായി വീണ്ടും തുറന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group