ആറാഴ്ചയ്ക്കുശേഷമുള്ള ഭ്രൂണഹത്യ നിരോധിച്ച് ടെക്‌സാസ്.

ആറാഴ്ചയ്ക്കുശേഷം ഭ്രൂണഹത്യ ചെയ്യുന്നത് നിരോധിച്ച് അമേരിക്കയിലെ ടെക്‌സാസ്. പുതിയ ഗര്‍ഭച്ഛിദ്ര നിരോധന നിയമം സെപ്റ്റംബര്‍ ഒന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.
എന്നാൽ ബലാത്സംഗത്തിന് ഇരയാകുന്നവര്‍ക്ക് പുതിയ നിയമപ്രകാരം ഗര്‍ഭച്ഛിദ്രത്തിന് അനുവാദമില്ല. ടെക്‌സാസിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ആണ് ബില്ലില്‍ ഒപ്പുവച്ചത്.ഗര്‍ഭച്ഛിദ്രം നടത്തുന്ന ആര്‍ക്കെതിരേയും കുറ്റം ചുമത്തി വിചാരണ ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം.സ്രഷ്ടാവ് നമുക്ക് ജീവിക്കാനുള്ള അവകാശം നല്‍കി. എന്നിട്ടും ഗര്‍ഭച്ഛിദ്രം കാരണം ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ക്കാണ് ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുന്നത്.ടെക്‌സാസില്‍ ആ ജീവനുകള്‍ രക്ഷിക്കാനാണു ശ്രമിക്കുന്നത്. അതിനുവേണ്ടിയാണ് നിയമനിര്‍മാണം നടത്തിയത് ബില്ലില്‍ ഒപ്പിട്ടുകൊണ്ട് ഗവര്‍ണര്‍ അബോട്ട് പറഞ്ഞു.ടെക്‌സാസ് പ്രോ ലൈഫ് പ്രവർത്തകർ പുതിയ നിയമത്തെ സ്വാഗതം ചെയ്തു.
ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകമായ വിധി എന്നാണ് അവർ ഈ പുതിയ നിയമത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group