കോളേജിൽ ലൈംഗിക ചുവയുള്ള ചിത്രത്തോടൊപ്പം ക്രൈസ്തവ മൂല്യങ്ങളെ വികലമായി ചിത്രീകരിച്ച ബോർഡ് സ്ഥാപിച്ച എസ്എഫ്ഐ നടപടിക്കെതിരെ താമരശ്ശേരി രൂപത …

പാലക്കാട് വിക്ടോറിയ കോളേജിൽ എസ്.എഫ്.ഐ സ്ഥാപിച്ച ബോർഡുകൾ ക്രൈസ്തവ മനസ്സുകളെ കുത്തിനോവിക്കുന്നതാണെന്ന് കെ.സി.വൈ.എം താമരശ്ശേരി രൂപത ആരോപിച്ചു.

വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ക്രിയാത്മകതകൾ ക്രൈസ്തവ സമുദായത്തെ വേദനിപ്പിക്കുന്നത് ശരിയായ രീതിയല്ലന്നും ഏത് ക്രിയാത്മകതയുടെ പേരിലാണെങ്കിലും ക്രിസ്തു നാമം ആരുടെയും കുട്ടിക്കളിക്കുള്ളതല്ലെന്നും കെസിവൈഎം അഭിപ്രായപ്പെട്ടു.

ട്രോയ് പെറി എന്ന അമേരിക്കൻ ഗേ പ്രവർത്തകന്റെ ക്രിസ്തു ദർശനങ്ങളെ വികലമായി ചിത്രീകരിക്കുന്ന വാക്കുകളാണ് എസ്.എഫ്.ഐ നവാഗതർക്ക് സ്വാഗതമേകിക്കൊണ്ടുള്ള ബോർഡുകളിൽ ചിത്രീകരിച്ചിരിക്കുന്നത്. “Jesus died for our sins, not our sexuality” എന്ന വാക്കുകളാണ് ലൈംഗികച്ചുവയുള്ള ചിത്രത്തോടൊപ്പം കോളജ് ക്യാമ്പസിൽ സ്ഥാപിച്ചത്. ലൈംഗികത പരിപാവനവും വിശുദ്ധവുമാണെന്നുള്ള ക്രൈസ്തവ ദർശങ്ങൾക്കെതിരെ പുരോഗമന പ്രസ്ഥാനങ്ങൾ ആക്രമണം അഴിച്ചു വിടുന്നത് സർവ്വ സാധാരണമാണ്. സ്കൂൾ കോളേജ് ക്യാമ്പസുകളാണ് ഇത്തരക്കാർ ലക്ഷ്യം വയ്ക്കുന്നത്.

ലൈംഗീക ചുവയുള്ള ചിത്രത്തോടൊപ്പം ക്രിസ്തു നാമവും ക്രൈസ്തവ വിശ്വാസ പരാമർശങ്ങളും ഉദ്ധരിക്കപ്പെടുന്നത് സാധാരണ വിശ്വാസികൾക്ക് മനോവേദന ഉണ്ടാക്കുന്നതാണ്. നിലവിലെ ചില വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ എസ്.എഫ്.ഐ ബോധപൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group