പതിനെട്ടാമത് മാര്‍ ഈവാനിയോസ് മെമ്മോറിയല്‍ ക്വിസ് മത്സരം ജൂലൈ 17 ന്

പതിനെട്ടാമത് മാര്‍ ഈവാനിയോസ് മെമ്മോറിയല്‍ ക്വിസ് മത്സരം ജൂലൈ 17 ഞായറാഴ്ച മാവേലിക്കര രൂപതയിലെ കടമ്പനാട് വൈദിക ജില്ലയില്‍പെട്ട പെരിങ്ങനാട് സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ ദൈവാലയത്തില്‍വച്ച് നടക്കുന്നു. മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ ക്വിസ് മത്സരത്തില്‍ സഭയിലെ അഞ്ച് ഭദ്രാസനത്തില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.
മത്സര വിഷയം:
1. ബൈബിള്‍ 50% (പിഒസി സമ്പൂര്‍ണ ബൈബിള്‍)
ജോഷ്വാ 1 മുതല്‍ 12 വരെ, പ്രഭാഷകന്‍ 23-26, മര്‍ക്കോസ് 9-16, 1 കോറിന്തോസ് 9-16.
2. ദൈവദാസന്‍ മാര്‍ ഈവാനിയോസ് 20%
3. പൊതുവിജ്ഞാനം 20%
4. വിശുദ്ധ അല്‍ഫോന്‍സാമ്മ 10%
ഒന്നാം സമ്മാനം 18,000 രൂപയും എവര്‍ റോളിംഗ് ട്രോഫിയും. രണ്ടാം സമ്മാനം 9,000 രൂപ, മൂന്നാം സമ്മാനം 5,000 രൂപ, നാലാം സമ്മാനം 4,000 രൂപ, അഞ്ചാം സമ്മാനം 3,000 രൂപ.
ആറു മുതല്‍ 15 വരെ സമ്മാനക്കാര്‍ക്ക് ആയിരം രൂപ കാഷ് അവാര്‍ഡും മെഡലും. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 808639 9871, 9544836145, 8078090941.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group