ചാപ്ലൈന്മാരുടെ തലവനായി നിരീശ്വരവാദിയെ നിയമിച്ച നടപടി വിവാദമാകുന്നു..

ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ചാപ്ലൈന്മാരുടെ തലവനായി നിരീശ്വരവാദിയെ നിയമിച്ച നടപടി വിവാദമാകുന്നു. മനുഷ്യന് ധാർമികനാകാനും നല്ലവനാകാനും ദൈവത്തിന്റെ ആവശ്യമില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ‘ഗുഡ് വിത്തൗട്ട് ഗോഡ്’ എന്ന പുസ്തകം രചിച്ച ഗ്രെഗ് ഇപ്സ്റ്റെനെ കഴിഞ്ഞ ദിവസമാണ്, വിവിധ മതവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന 40 ചാപ്ലൈന്മാരുടെ തലവനായി നിയമിച്ചത്.ക്രിസ്തീയ പൈതൃകത്തിൽ അടിസ്ഥാനമിട്ട ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ ഈ നടപടിയാണ് വിവാദമായിരിക്കുന്നത്.
ഹർവാർഡിന്റെ ഈ നടപടി എത്രമാത്രം ഗുരുതരമാണെന്ന് മനസിലാകണമെങ്കിൽ പ്രസ്തുത യൂണിവേഴ്‌സിറ്റിയുടെ ചരിത്രം അറിയണം. ക്രിസ്തീയ മിഷനറിമാരെ വാർത്തെടുക്കാനും ആവശ്യമായ പരിശീലനം നൽകാനുമാണ് ഹാർവാർഡ് യൂണിവേഴ്സിറ്റി സ്ഥാപിച്ചത്.1639ൽ ഹാർവാഡ് സ്ഥാപിക്കുമ്പോൾ ഒരൊറ്റ വാക്കിൽ സർവകലാശാലയുടെ ലക്ഷ്യത്തെ സംഗ്രഹിച്ചു.‘സത്യം തേടുക.’ അതോടൊപ്പം, ക്രിസ്തുവിനും സഭയ്ക്കുമായി എന്ന വിശദീകരണം കൂടി കൂട്ടിച്ചേർത്തു.പക്ഷേ, എല്ലാ മതവിഭാഗങ്ങൾക്കും അവരവരുടെ വിശ്വാസം സംരക്ഷിക്കാനുള്ള സൗകര്യവും അവിടുണ്ട്. ഹർവാർഡിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന വിവിധ മതവിഭാഗങ്ങൾക്ക് അവരവരുടെ വിശ്വാസം അനുസരിച്ചുള്ള ആത്മീയ പിന്തുണ നൽകാൻ അതത് മതത്തിൽനിന്നുള്ള ചാപ്ലൈന്മാരും നിയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഗ്രെഗ് ഇപ്സ്റ്റെനെ ചാപ്ലൈന്മാരുടെ തലവനായി നിയമിച്ചുകൊണ്ട്, ഓഗസ്റ്റ് 27ന് പുറത്തുവന്ന വാർത്ത നടുക്കം സൃഷ്ടിക്കുന്നതായിരുന്നു.ചാപ്ലൈൻ എന്ന വാക്കുപോലും ക്രിസ്തീയ ഉറവിടങ്ങളെ കുറിക്കാതെ പറയാനാകില്ലെന്നിരിക്കേ, പ്രസ്തുത നടപടി വിരോധാഭാസം തന്നെയാണെന്ന വിമർശനങ്ങൾ ഉയർന്നിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group