നൈ​ജീ​രി​യ​യി​ൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ആ​ക്ര​മ​ണം, ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു.

ആം​​​​ബു​​​​ജ: നൈജീരിയയിൽ വീണ്ടും ക്രൈസ്തവ ദേവാലയത്തിനു നേരെ ആക്രമണം രാജ്യത്തെ കോ​​​​ഗി സം​​​​സ്ഥാ​​​​ന​​​​ത്ത് ക്രൈ​​​​സ്ത​​​​വ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​നുനേ​​​​രേ ഭീ​​​​ക​​​​ര​​​​ർ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടതയും മൂ​​​​ന്നു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റതായും ര​​​​ണ്ടു പേ​​​​രെ ഭീ​​​​ക​​​​ര​​​​ർ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​യതായും റിപ്പോർട്ട്.ക​​​​ബ്ബ​​​​യി​​​​ലെ പ​​​​ള്ളി​​​​യി​​​​ലായിരു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം നടന്നത്.നൈ​​​​ജീ​​​​രി​​​​യ​​​​ൻ ട്രി​​​​ബ്യൂ​​​​ണ്‍ ആ​​​​ണ് ഇ​​​​ക്കാ​​​​ര്യം റി​​​​പ്പോ​​​​ർ​​​​ട്ട് ചെയ്തിരിക്കുന്നത്.ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം കോ​​​​ഗി സം​​​​സ്ഥാ​​​​ന​​​​ത്തെ ഒ​​​​സാ​​​​ര​​​​യി​​​​ൽ ഒ​​​​രു പ​​​​ള്ളി​​​​ക്കുനേ​​​​രേയും ഭീ​​​​ക​​​​ര​​​​ർ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​ മൂ​​​​ന്നു പേ​​​​രെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​യി​​​രു​​​ന്നു. അ​​​​ഞ്ചു ദി​​​​വ​​​​സം ക​​​​ഴി​​​​ഞ്ഞാ​​​​ണ് ഇ​​​​വ​​​​രെ ഭീ​​​ക​​​ര​​​ർ മോ​​​​ചി​​​​പ്പി​​​​ച്ച​​​​ത്.ബോ​​​​ക്കോ ഹ​​​​റാം, ഫൂ​​​​ലാ​​​​നി, ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​​ക​​​​ര​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു ക്രൈ​​​​സ്ത​​​​വ​​​​രാ​​​ണു നൈജീരിയയിൽ കൊല്ലപ്പെടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group