അഭയാർത്ഥികളെ സ്വീകരിക്കുവാൻ പരിശുദ്ധ പിതാവിന്റെ ആഹ്വാനം

അഭയാർത്ഥികളായി കഴിയുന്നവരെയും, കുടിയേറ്റക്കാരെയും കരുണയോടെ സ്വീകരിക്കണമെന്ന് ലോക ജനതയോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ.

ജൂൺ 20ന് ലോക അഭയാർത്ഥി ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട ട്വിറ്റർ സന്ദേശത്തിലാണ് പാപ്പായുടെ ആഹ്വാനം.

“ഭാവി കെട്ടിപ്പടുക്കുന്നതിൽ നമ്മുടെ സ്വർഗീയ പിതാവുമായി സഹകരിക്കണമെങ്കിൽ,കുടിയേറ്റക്കാരും അഭയാർത്ഥികളുമായ നമ്മുടെ സഹോദരീ സഹോദരന്മാരെ നമ്മൾ സ്വീകരിക്കണം. ഭാവി ആരംഭിക്കുന്നത് നാം ഓരോരുത്തരിൽ നിന്നുമാണ് “- പാപ്പാ പറഞ്ഞു. ലോക കുടിയേറ്റ ദിനത്തിലും കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സ്വീകരിക്കുന്നതിനെക്കുറിച്ച് പാപ്പാ സംസാരിച്ചിരുന്നു. എല്ലാ മനുഷ്യരെയും അംഗീകരിക്കുന്നതും ബഹുമാനിക്കുന്നതും ശോഭനമായ ഭാവി പടുത്തുയർത്താൻ സഹായകമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group