നൂറ്റാണ്ടുകളുടെ പാരമ്പര്യമുളള സ്പെയ്നിലെ അടച്ചുപൂട്ടിയ കോൺവെന്റ് വീണ്ടും പ്രവർത്തന സജ്ജമായി

18 വർഷം മുമ്പ് അംഗങ്ങളില്ലാത്തതിന്റെ പേരിൽ അടച്ചു പൂട്ടിയ കോൺവെന്റ് വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചു.

പുതിയതായി അഞ്ചു യുവസന്യാസിനികളും 99 വയസുള്ള ഒരു കന്യാസ്ത്രീയുമുൾപ്പെ ടെ ആറു പേരാണ് പുതിയ കോൺവെന്റിലുളളത്. പുവർ ക്ലെയർ സന്യാസിനി സമൂഹത്തിന്റെ കോൺവെന്റ് ആണ് ഇപ്പോൾ പ്രവർത്തന സജ്ജമായിരിക്കുന്നത്.

1296 മുതൽക്കുള്ള കോൺവെന്റാണ് ഇത്. 2003 വരെ ഇത് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ 9 കന്യാസ്ത്രീകൾ മാത്രമായപ്പോൾ സാൻ അന്റോണിയോ ദ വിറ്റോറിയ മൊണാസ്ട്രിയിലേക്ക് മാറുകയും ഈ കോൺവെന്റ് അടച്ചു പൂട്ടുകയുമായിരുന്നു.

2020 ഒക്ടോബർ വരെ കോൺവെന്റ് അടഞ്ഞു കിടന്നു.പുതിയ അംഗങ്ങൾ എത്തിയതോടെയാണ് കോൺവെന്റ് വീണ്ടും തുറന്നത്.

കന്യാസ്ത്രീകൾ തിരികെ വന്നതും, തങ്ങൾക്ക് ആശ്രയ കേന്ദ്രമായിരുന്ന കോൺവെന്റിന്റെ പ്രവർത്തനം പുനരാരംഭിച്ചതും പ്രദേശവാസികളെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്.ബിഷപ് ജുവാൻ കാർലോസ് കോൺവെന്റിൽ ദിവ്യബലി അർപ്പിച്ചു.

മുന്നൂറോളം യുവജനങ്ങളാണ് കോൺവെന്റിന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ സഹായിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group