‘ദ ചോസൺ’ പരമ്പര ദൈവം നിലമൊരുക്കി വിതച്ച വിത്ത് : റൂമിയുടെ വാക്കുകൾ വൈറലാകുന്നു.

‘ദ ചോസൺ’ എന്ന വിഖ്യാത ബൈബിൾ ടി.വി പരമ്പരയെ കുറിച്ച് പ്രസ്തുത പരമ്പരയിൽ ക്രിസ്തുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോനാഥൻ റൂമിയുടെ വാക്കുകൾ വൈറലാകുന്നു.‘ദ ചോസൺ’ പരമ്പര ദൈവം നിലമൊരുക്കി വിതച്ച വിത്താണെന്നും വിളവ് സമൃദ്ധമാകുമെന്നുമുള്ള റൂമിയുടെ വാക്കുകളാണ് അനേകർ നെഞ്ചിലെറ്റിയത്.

പരമ്പരയുമായി ബന്ധപ്പെട്ട് പാരീസിൽ നടന്ന പ്രോഗ്രാമിനെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കവേയാണ് റൂമി ഇപ്രകാരം കുറിച്ചത്: ‘മനോഹരമായ ഈ രാജ്യത്ത് സമൃദ്ധമായ വിളവിനായി ദൈവം നിലമൊരുക്കി വിത്ത് വിതയ്ക്കുന്നു.’ പ്രമുഖ മാധ്യമമായ ‘സി.ബി.എൻ ന്യൂസി’ന് നൽകിയ അഭിമുഖത്തിൽ വീണ്ടും റൂമി ഇക്കാര്യം വ്യക്തമാക്കിയതും ശ്രദ്ധേയമായി.

പ്രസ്തുത പരാമർശത്തെ കുറിച്ച് മാധ്യമപ്രവർത്തകൻഉന്നയിച്ച ചോദ്യത്തിന് റൂമിയുടെ മറുപടി ഇങ്ങനെ: ‘തീർച്ചയായും. അത് ഇതിനകം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളെല്ലാം, ദൈവത്താൽ നിറവേറ്റപ്പെടുന്ന ആ സംഭവത്തിന്റെ അധിക ഘടകങ്ങളാണ്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group