ക്രിസ്തു സ്നേഹത്തിന്റെ മഹനീയ മാതൃക നൽകി ലാഹോറിലെ ക്രൈസ്തവ സമൂഹം

ക്രിസ്തു സ്നേഹത്തിന്റെ മഹനീയ മാതൃക നൽകി ലാഹോറിലെ ക്രൈസ്തവസമൂഹം.

ലാഹോറിലെ ഗ്രീൻ ടൗണിൽ സ്ഥിതി ചെയ്യുന്ന വൺ ഇൻ ക്രൈസ്റ്റ് ചർച്ചിലെ കുരിശ് തകർക്കാൻ ശ്രമിച്ച തീവ്ര ഇസ്ലാമികവാദി ദേവാലയ ഗോപുരമുകളില്‍ നിന്ന്‍ വഴുതി വീണപ്പോള്‍ സഹായിക്കാന്‍ എത്തിയത് ക്രൈസ്തവര്‍. ക്രിസ്തു പഠിപ്പിച്ച ക്ഷമയുടെയും കരുണയുടെയും സ്നേഹത്തിന്റെയും സന്ദേശം അക്ഷരാര്‍ത്ഥത്തില്‍ സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് ക്രൈസ്തവര്‍ തീവ്ര ഇസ്ലാമികവാദിയെ സഹായിച്ചത്.
ഏതാനും ചിലരുടെ അലർച്ച കേട്ടാണ് ദേവാലയത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ വേണ്ടി വിശ്വാസികൾ ഓടിയെത്തുന്നത്.

തീവ്ര ഇസ്ലാമിക വാദികളായ മൂന്നുപേർ അവിടെ ഉണ്ടായിരുന്ന ക്രൈസ്തവരെ മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിക്കാൻ ആരംഭിച്ചു. ഇതിനിടയിൽ മൂവർ സംഘത്തിലെ മുഹമ്മദ് ബിലാൽ എന്നൊരാൾ പള്ളി കെട്ടിടത്തിന് മുകളിൽ കയറുകയും അവിടെ ഉണ്ടായിരുന്ന കുരിശ് അല്ലാഹു അക്ബര്‍ വിളിയുമായി ഇളക്കി മാറ്റാൻ ശ്രമിക്കുകയുമായിരിന്നു. 20 മിനിറ്റ് ശ്രമിച്ചിട്ടും കുരിശ് ഇളക്കി മാറ്റാൻ അയാൾക്ക് സാധിച്ചില്ല. ഇതിനിടയിൽ 40 അടി താഴ്ചയിലേക്ക് മുഹമ്മദ് ബിലാൽ പതിച്ചു. എന്നാല്‍ പരിക്കുപറ്റി താഴെ വീണു കിടന്നു ബിലാലിനെ ‘അവഗണിക്കാന്‍’ ക്രൈസ്തവര്‍ തയാറായിരിന്നില്ല.സഹായിക്കാൻ ക്രൈസ്തവ വിശ്വാസികള്‍ തന്നെ ഓടിയെത്തുകയായിരിന്നു. ഉടനെ എത്തിച്ച ഒരു കട്ടിലിൽ കിടത്തിയ ബിലാലിന്, കുടിക്കാൻ വെള്ളം നൽകുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയുമായിരിന്നു. ഇതിനിടയിൽ കൂടെ വന്നവർ മറ്റുചിലരെ വിളിച്ച് സംഭവസ്ഥലത്തുനിന്ന് ബിലാലിനെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും 45 മിനിറ്റിനുള്ളിൽ പൊലീസെത്തി അയാളെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

എന്നാല്‍ വൈകിട്ട് അഭിഭാഷകരെയും കൂട്ടി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ബിലാലിനെ കേസ് ഒന്നും എടുക്കാതെ പോലീസ് വിട്ടയച്ചതായി അറിയാൻ സാധിച്ചെന്ന് ദേവാലയത്തിന്റെ ചുമതലയുള്ള എംഎം ആകാശ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group