യുക്രൈനിൽ ആശങ്കകള്‍ വർധിക്കുമ്പോൾ പ്രാർത്ഥന കൊണ്ട് ശക്തമായ പ്രതിരോധം തീർത്ത് ക്രൈസ്തവ സമൂഹം

യുക്രൈനിൽ ആശങ്കകള്‍ വർധിക്കുമ്പോൾ പ്രാർത്ഥന കൊണ്ട് ശക്തമായ പ്രതിരോധം തീർക്കുകയാണ് ക്രൈസ്തവ സമൂഹം.
ജനങ്ങള്‍ ഭീതിയിലാണെന്നും, അതിനാല്‍ യേശുവിലേക്ക് തിരിയുവാന്‍ അവരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, പ്രാര്‍ത്ഥന ഒന്നുകൊണ്ട് മാത്രമേ രാജ്യത്ത് സമാധാനം നിലനിര്‍ത്തുവാന്‍ കഴിയുകയുള്ളൂവെന്നും ലിവിവിലെ ന്യൂ ജനറേഷന്‍ ചര്‍ച്ചിലെ കിസ്മെങ്കോ ദ്മിത്രോ സി.ബി.എന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രദേശവാസികള്‍ക്ക് പുറമേ, യുക്രൈനില്‍ താമസിക്കുന്ന വിദേശികളും യുക്രൈന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ്.

ഈ അടുത്ത ദിവസം ലിവിവിലെ സിറ്റി സെന്ററിന് മുകളിലെ ഒരു ചെറിയ മുറിയില്‍ ഒരുമിച്ചു കൂടിയ ആഫ്രിക്കയില്‍ നിന്നുള്ള ക്രൈസ്തവര്‍ യുക്രൈന്റെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിരിന്നു. ക്രിസ്ത്യാനികളും, ദൈവമക്കളുമെന്ന നിലയില്‍ മുഴുവന്‍ ലോകത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് തങ്ങളുടെ കടമയാണെന്നും കാരണം കര്‍ത്താവിന് വേണ്ടത് സമാധാനമാണെന്നും ക്രൈസ്റ്റ് എംബസി സമൂഹത്തിലെ വചനപ്രഘോഷകനായ തിമോത്തി അഡെഗ്ബിലെ പറയുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച നഗരത്തിന്റെ മറ്റൊരു ഭാഗത്ത് ഒരുമിച്ചു കൂടിയ വചനപ്രഘോഷകരും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു.

അതേസമയം റഷ്യന്‍ വിമത പോരാളികളുടെ ആധിപത്യമേഖലകളില്‍ ക്രിസ്ത്യാനികളെ നിശബ്ദരാക്കുവാനും, ദേവാലയങ്ങളിലെ ഒത്തുചേരലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. എങ്കിലും ഒത്തുചേരലുകള്‍ക്ക് യാതൊരു കുറവുമില്ല. റഷ്യ യുക്രൈനെ ആക്രമിച്ചാലും യേശുവിന്റെ സഭയെ തടയുക അസാധ്യമാണെന്നു തിമോത്തി പറഞ്ഞു. സമീപകാലത്ത് യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ കൂടുതല്‍ സൈന്യത്തേയും, പടക്കോപ്പുകളും വിന്യസിപ്പിച്ചതാണ് നിലവിലെ യുദ്ധസമാനമായ പ്രതിസന്ധിക്ക് കാരണം.

ഏതാണ്ട് 13 ലക്ഷത്തോളം സൈനീകരെയാണ് റഷ്യ യുക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിപ്പിച്ചിരിക്കുന്നതെന്നുo റിപ്പോര്‍ട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group