‘തുല്യ അവസര ഭേദഗതി ബിൽ’ നടപ്പാക്കാനുള്ള നീക്കത്തിനെതിരേ ക്രൈസ്തവ സമൂഹം..

മെൽബൺ: വിശ്വാസ സമൂഹത്തെ ലക്ഷ്യം വച്ചുള്ള തുല്യ അവസര ഭേദഗതി ബിൽ’ നടപ്പാക്കാനുള്ള നിയമനിർമ്മാണത്തിനെതിരേ പ്രതികരിക്കണമെന്ന്മെൽബൺ ആർച്ച് ബിഷപ്പ്.

ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ ക്രൈസ്തവ വിശ്വാസികൾക്കു നേരേയുള്ള മറ്റൊരു പ്രഹരമായ ‘തുല്യ അവസര ഭേദഗതി ബിൽ’ നടപ്പാക്കാനുള്ള നീക്കത്തിനെതിരേ ക്രൈസ്തവ സമൂഹം ഒരുമിച്ച് പോരാടണമെന്നും ക്രൈസ്തവ സ്ഥാപനങ്ങളായ സ്കൂളുകളിലും മറ്റും വിശ്വാസികളായ ജീവനക്കാരെ നിയമിക്കാൻ നിലവിലുണ്ടായിരുന്ന പ്രത്യേക അധികാരം നീക്കുന്ന പുതിയ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധിക്കണമെന്നും ബിഷപ്പ് പറഞ്ഞു

പാർലമെന്റിൽ അവതരിപ്പിച്ച തുല്യ അവസര ഭേദഗതി ബില്ലിനെക്കുറിച്ച് കടുത്ത ആശങ്കകൾ പങ്കുവച്ചുകൊണ്ട് മെൽബൺ ആർച്ച് ബിഷപ്പ് പീറ്റർ എ കോമെൻസോലി അതിരൂപതയിലെ എല്ലാ കത്തോലിക്കാ വിശ്വാസികൾക്കും കത്തെഴുതി.

നിർദിഷ്ട ബില്ലിലെ ശുപാർശകൾ വിക്ടോറിയയിലെ എല്ലാ വിശ്വാസാധിഷ്ഠിത സ്ഥാപനങ്ങളെയും സംഘടനകളെയും സാരമായി ബാധിക്കുമെന്നും കത്തിൽ ആർച്ച് ബിഷപ്പ് മുന്നറിയിപ്പു നൽകി.

ക്രൈസ്തവ വിശ്വാസങ്ങളും മൂല്യങ്ങളും പിന്തുടരുന്ന ജീവനക്കാരെ ഇനി നിയമിക്കാനാവില്ല. നിയമിക്കണമെങ്കിൽ ആ വ്യക്തി ജോലിക്ക് അനിവാര്യ ഘടകമാണെന്നു തെളിയിക്കേണ്ടി വരും.വിക്ടോറിയൻ സർക്കാർ ഈ ബില്ലിനെ മത സ്ഥാപനങ്ങളിലെ വിവേചനത്തിനെതിരേയുള്ള സംരക്ഷണം എന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുകയാണെന്നും -ആർച്ച് ബിഷപ്പ് കത്തിൽ ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group