പീഡന ഭൂമിയിൽ ക്രൈസ്തവ വിശ്വാസം തഴച്ചു വളരുന്നു

ക്രൈസ്തവർ എവിടെയെല്ലാം പീഡിപ്പിക്കപ്പെടുന്നുവോ അവിടെയെല്ലാം ക്രിസ്തുവിന്റെ സഭ തഴച്ചു വളരും എന്നതിന് മറ്റൊരു തെളിവ് കൂടി. ഇതാ ക്രൈസ്തവരെ നിരന്തരം വേട്ടയാടുന്ന നൈജീരിയയിൽ ഇക്കഴിഞ്ഞ ദിവസം സ്‌ഥൈര്യലേപനo സ്വീകരിച്ചത് 614 പേർ.

ഇസ്ലാമിക തീവ്രവാദികളെന്നല്ല ലോകത്തിന്റെ കാഴ്ചപ്പാടിൽ പ്രബലരെന്ന് കരുതുന്നവരൊന്നടങ്കം കച്ചകെട്ടിയിറങ്ങിയാലും തളർത്താനാവില്ല ക്രിസ്തീയ വിശ്വാസത്തെ! അതിന് ഉത്തമ തെളിവാണിത്. നൈജീരിയയെ നടുക്കിയ ഓവോ സെന്റ് ഫ്രാൻസിസ് ദൈവാലയത്തിലെ ഭീകരാക്രമണം നടന്ന് കൃത്യം ഒരാഴ്ച പിന്നിടുന്നതിനിടയിലാണ് ഇത്രയേറെപ്പേർ ക്രിസ്തു വിശ്വാസം സ്ഥിരീകരിച്ചത്. അബൂജ അതിരൂപതാധ്യക്ഷനും വെസ്റ്റ് ആഫ്രിക്ക എപ്പിസ്‌ക്കോപ്പൽ കോൺഫറൻസ് തലവനുമായ ആർച്ച് ബിഷപ്പ് ഇഗ്‌നേഷ്യസ് കൈഗാമയുടെ മുഖ്യകാർമികത്വത്തിൽ ഡ്യുറ്റ്‌സേ-സാങ്ബാഗിയിലെ സെന്റ് അഗസ്റ്റിൻ ദൈവാലയത്തിൽ വെച്ചായിരുന്നു തുരുക്കർമ്മങ്ങൾ. ഈ അസുലഭ നിമിഷത്തിന് സാക്ഷികളാകാൻ പ്രദേശത്തെ വിശ്വാസീ സമൂഹം ഒന്നടങ്കം എത്തിയതും വിശ്വാസപ്രഘോഷണത്തിന്റെ മറ്റൊരു അടയാളമായി മാറി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group