വീണ്ടും മുഴങ്ങും ആ മണിനാദം…

മൊസൂൾ: ഐസിസ് തീവ്രവാദികളുടെ ഇറാഖ്‌ അധിനിവേശത്തോടെ നിലച്ച ദൈവാലയ മണിനാദം വീണ്ടും മുഴങ്ങുo.ഔർ ലേഡി ഓഫ് ദ ഔർ’ (Our Lady of the Hour Church) എന്ന പേരിൽ വിഖ്യാതമായ, മൊസൂളിലെ മരിയൻ ദൈവാലയത്തിലെ മണിയാണ് ഏഴ് വർഷത്തിനു ശേഷം കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ ദിനം (സെപ്തംബർ 14) മുഴങ്ങുവാൻ പോകുന്നത്.2014ൽ മൊസൂൾ ഐസിസിന്റെ പിടയിലാകുംവരെ നഗരനിരത്തുകളിൽ മുഴങ്ങിയിരുന്ന മണിനാദം വീണ്ടും കേൾക്കാനാകുന്നതിന്റെ സന്തോഷത്തിലാണ് യൂഫ്രട്ടീസ് നദിതീരത്തെ ജനത. വർഷങ്ങൾക്കുശേഷം മൊസൂളിലെ തെരുവുകളെയും ചത്വരങ്ങളെയും ഉണർത്താൻ മുഴങ്ങുന്ന ദൈവാലയ മണിനാദം ഒരു ജനതയുടെ ഉയിർപ്പ് കാഹളമായി മാറുമെന്നാണ് പ്രതീക്ഷ. വിവിധ മതവിശ്വാസികൾ അധിവസിക്കുന്ന മൊസൂളിൽ ക്രൈസ്തവ സാന്നിധ്യത്തിന്റെ നിലയ്ക്കാത്ത അടയാളംകൂടിയാണ് ഈ ദൈവാലയ മണിനാദം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group