സഭ രാഷ്ട്രീയ പാർട്ടിയല്ല : ഫ്രാൻസിസ് മാർപാപ്പ

“ഇടതോ, വലതോ ആയ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ സഭയെ ഒരു രാഷ്ട്രീയ പാർട്ടിയാക്കി മാറ്റുകയാണെന്നും എന്നാൽ സഭ ഒരു രാഷ്ട്രീയ പാർട്ടിയല്ലെന്നും” ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

കഴിഞ്ഞ ദിവസം നടന്ന പൊതുസദസ്സിൽ വിശ്വാസികളോട് “പ്രഖ്യാപനത്തിന്റെ നായകനായ പരിശുദ്ധാത്മാവിനെ’ക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പരിശുദ്ധ പിതാവിന്റെ വിമർശനം. സ്നാനം എന്നാൽ മുങ്ങുക. ഇത് ഒരാളുടെ ജീവിതം പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും മുഴുകുക എന്ന ജീവിതത്തിലെ ഒരു സുപ്രധാന പ്രവർത്തിയെയാണ് സൂചിപ്പിക്കുന്നതെന്നും പാപ്പാ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടന്ന സമ്മേളനത്തിൽ സൂചിപ്പിച്ചു. “ക്രിസ്തുവിന്റെ ദൗത്യം സ്വീകരിക്കാനും അത് നടപ്പിലാക്കാനും നമുക്ക് കഴിയുന്നത് ആത്മാവിന്റെ സഹായത്തോടെയാണ്. സുവിശേഷ പ്രഖ്യാപനം ആത്മാവിന്റെ ശക്തിയിൽ മാത്രമാണ് നടപ്പിലാക്കുന്നത് – പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group