അവിസ്മരണീയ മരിയൻ പ്രദക്ഷിണത്തിന് സാക്ഷിയായി ഇസ്രായേൽ നഗരം.

പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടി കർമ്മല മലയിലേക്ക് ആയിരങ്ങൾ പ്രവഹിച്ചപ്പോൾ അവിസ്മരണീയ മരിയൻ പ്രദക്ഷിണത്തിന് സാക്ഷിയായി ഇസ്രായേൽ നഗരം.

പരിശുദ്ധ അമ്മയോടുള്ള മേയ് മാസവണക്കത്തിന്റെ ഭാഗമായി, ഇസ്രായേലിലെ ഹൈഫ നഗരത്തിൽ ഒരുക്കിയ മരിയൻ പ്രദക്ഷിണത്തിൽ സഭാറീത്ത് ഭേദമില്ലാതെ ആയിരങ്ങളാണ് അണിചേർന്നത്.

ഹൈഫയിലെ സെന്റ് ജോസഫ് ദൈവാലയത്തിൽ നിന്ന് ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്താൽ പ്രസിദ്ധമായ കർമ്മല മലയിലേക്ക് പരമ്പരാഗതമായി നടത്തുന്ന ഈ പ്രദക്ഷിണം ‘താലത്ത് അൽ-അദ്ര’ (കന്യകയുടെ ആരോഹണം) എന്ന പേരിലാണ് വിശേഷിപ്പി ക്കപ്പെടുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്‌കൗട്ട് സംഘങ്ങളുടെ അകമ്പടിയോടെ പരിശുദ്ധ അമ്മയുടെ തിരുരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണത്തിന് ഏതാണ്ട് രണ്ടര കിലോമീറ്റർ ദൈർഘ്യമുണ്ട്. മഹാമാരിമൂലം മുൻ വർഷങ്ങളിൽ റദ്ദാക്കേണ്ടി വന്ന പ്രദക്ഷിണം ഇത്തവണ പുനരാരംഭിച്ചപ്പോൾ വലിയ ആവേശത്തോടെ മരിയൻ സ്തുതികൾ ആലപിച്ചു കൊണ്ടാണ് വിശ്വാസീ സമൂഹം അണിചേർന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group