കാരിത്താസ് ഇൻഡ്യ നൽകുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ മുഖ്യമന്ത്രിക്ക് കൈ മാറി .

തിരുവനന്തപുരം: ഭാരത കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സാമൂഹിക വികസന ഏജൻസിയായ കാരിത്താസ് ഇൻഡ്യ കേരളത്തിലെ 5 സർക്കാർ മെഡിക്കൽ കോളേജുകൾക്കും കൊച്ചി ജനറൽ ആശുപത്രിക്കും നൽകുന്ന ഐ.സി.യു വെൻ്റിലേറ്ററുകൾ ഇന്ന് ഉച്ചക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ തിരുവനന്ത പുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ബിഷപ് ക്രിസ്തുദാസ്’, കാരിത്താസ് ഇൻഡ്യ എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. പോൾ മൂഞ്ഞേലി, മലങ്കര സോഷ്യൽ സർവീസ് ഡയറക്ടർ റവ.ഫാ. തോമസ് മുകളുംപുറത്ത് എന്നിവർ സംബന്ധിച്ചു. 12 ലക്ഷം രൂപ വീതം ചെലവു വരുന്ന 12 യൂണിറ്റുകളാണ് നൽകിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group