കാ​തോ​ലി​ക്കാ ബാ​വ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഈ മാസം 14ന്

പ​​രു​​മ​​ല: മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സു​​റി​​യാ​​നി​​ സ​​ഭ​​യു​​ടെ മേ​​ല​​ധ്യ​​ക്ഷ​​നാ​​യ പൗ​​ര​​സ്ത്യ കാ​​തോ​​ലി​​ക്ക​​യു​​ടെ​​യും മ​​ല​​ങ്ക​​ര മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ​​യും പി​​ൻ​​ഗാ​​മി​​യെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ പ​​രു​​മ​​ല സെ​​മി​​നാ​​രി അ​​ങ്ക​​ണ​​ത്തി​​ലെ പ​​രി​​ശു​​ദ്ധ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ ബാ​​വാ ന​​ഗ​​റി​​ലെ ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​താ​​യി ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.

14നു ​​ഒ​​ന്നു​​മു​​ത​​ൽ സ​​മ്മേ​​ളി​​ക്കു​​ന്ന മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക്രി​​സ്ത്യാ​​നി അ​​സോ​​സി​​യേ​​ഷ​​നി​​ൽ വ​​ച്ചാ​​യി​​രി​​ക്കും തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

എ​​പ്പി​​സ്കോ​​പ്പ​​ൽ സു​​ന്ന​​ഹ​​ദോ​​സി​​ന്‍റെ ശി​​പാ​​ർ​​ശ​​പ്ര​​കാ​​രം സ​​ഭാ മാ​​നേ​​ജിം​​ഗ് ക​​മ്മ​​റ്റി​​യു​​ടെ ഏ​​ക നാ​​മ​​നി​​ർ​​ദേ​​ശം ക​​ണ്ട നാ​​ട് വെ​​സ്റ്റ് ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ ഡോ. ​​മാ​​ത്യൂ​​സ് മാ​​ർ സേ​​വേ​​റി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​യു​​ടെ​​താ​​ണ്. 22-ാമ​​ത് മ​​ല​​ങ്ക​​ര മെ​​ത്രാ​​പ്പോ​​ലി​​ത്താ​​യാ​​യും ഒ​​ന്പ​​താ​​മ​​ത് കാ​​തോ​​ലി​​ക്കാ​​യു​​മാ​​യി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യെ അ​​ന്നു ചേ​​രു​​ന്ന അ​​സോ​​സി​​യേ​​ഷ​​ൻ യോ​​ഗം ഐ​​ക​​ക​​ണ്ഠ്യേ​​ന തെ​​ര​​ഞ്ഞെ​​ടു​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group