വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ കൈപുസ്​തകം വര്‍ഗ്ഗീയവത്ക്കരിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ പ്രസ്താവനയുമായി രൂപതാനേതൃത്വം…

കോഴിക്കോട്: താമരശ്ശേരി രൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ കൈപുസ്​തകം വര്‍ഗ്ഗീയവത്ക്കരിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ പ്രസ്താവനയുമായി രൂപതാനേതൃത്വം.സത്യങ്ങളും വസ്തുതകളും: 33 ചോദ്യങ്ങളിലൂടെ’ എന്ന കൈപുസ്​തകം ചിലര്‍ വര്‍ഗ്ഗീയവത്ക്കരിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് രൂപതാ നേതൃത്വം പ്രസ്താവന ഇറക്കിയത്.

അടുത്തകാലത്ത് ചില മതപഘോഷകരും, ക്രൈസ്തവ വിരോധികളും, ക്രൈസ്തവ വിശ്വാസത്തിനെതിരെ നിരന്തമായി നടത്തിയ തെറ്റായ പ്രബോധനങ്ങളും, ചില മത പ്രബോധകരെഴുതിയ ക്രൈസ്തവ വിരുദ്ധമായ ഗ്രന്ഥങ്ങളുടെയും പശ്ചാത്തലത്തില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും ആവശ്യം മാനിച്ചാണ് പുസ്തകം പുറത്തിറക്കിയതെന്നു രൂപത വിശദീകരിച്ചു.

പുസ്തകത്തിലൂടെ ഒരു മതത്തെയും വിശ്വാസത്തെയും വണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലായെന്നും അത്തരത്തിൽ ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടാവുകയോ വിഷമമുണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും രൂപത മതബോധന കേന്ദ്രം ഡയറക്ടര്‍ ഫാ. ജോണ്‍ പള്ളിക്കാവയല്‍ പ്രസ്താവനയില്‍ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group