കുറവിലങ്ങാട് പള്ളിയില്‍ പ്രശസ്തമായ കപ്പല്‍ പ്രദക്ഷിണം ഇന്ന്‌…

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിലെ പ്രശസ്തമായ കപ്പൽ പ്രദക്ഷിണം ഇന്ന് നടക്കും. മൂന്നു നോമ്പ് തിരുനാളിന്റെ പ്രധാന ദിനമായ ഇന്നുച്ചകഴിഞ്ഞ് ഒന്നിനാണ് വലിയ പള്ളിയിൽനിന്ന് കപ്പൽ പ്രദക്ഷിണം ആരംഭിക്കുന്നത്. യോനാ പ്രവാചകന്റെ നിനവേ യാത്രയും നിനവേ നിവാസികളുടെ മാനസാന്തരവുമാണ് കപ്പൽ പ്രദക്ഷിണത്തിലൂടെ സ്മരിക്കപ്പെടുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രദക്ഷിണം. ഇക്കുറി കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് മൂന്നു നോമ്പ് തിരുനാളിലെ തിങ്കളാഴ്ച പ്രദക്ഷിണത്തിൽ വിശ്വാസികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചില്ല. തിരുസ്വരൂപങ്ങൾ സംവഹിക്കുന്നവർ മാത്രമാണ് ഇക്കുറി പ്രദക്ഷിണത്തിൽ പങ്കെടുത്തത്.ആചാരങ്ങൾ തെറ്റാതെ ആവർത്തിക്കുവാനാണ് ഇക്കുറി ശ്രമിക്കുന്നത്. തീവെട്ടിവെളിച്ചം സമ്മാനിച്ചായിരുന്നു ഇക്കുറിയും പ്രദക്ഷിണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group