ഏഷ്യയിലെ ആദ്യത്തെ ഭൂതോച്ചാടന സെന്റർ ഫിലിപ്പൈൻസിൽ

ഫിലിപ്പൈൻസിലെ മനില അതിരൂപതയുടെ കീഴിൽ ഏഷ്യയിലെ തന്നെ ആദ്യത്തെ ഭൂതോച്ചാടന സെന്റർ ആരംഭിച്ചു. സെന്റ് മൈക്കൽ സെന്റർ ഫോർ സ്പിരിച്വൽ ലിബറേഷൻ ആന്റ് എക്സോർസിസം എന്നാണ് സെന്ററിന്റെ പേര്.

ഫിലിപ്പൈൻ അസോസിയേഷൻ ഓഫ് കാത്തലിക് എക്സോർസിസ്റ്റിന്റെ ഹെഡ് ക്വാർട്ടേഴ്സും കൂടിയായിരിക്കും ഈ സെന്റർ.

ഏഴു വർഷത്തെ കഠിനമായ പ്രാർത്ഥനയുടെയും ശ്രമത്തിന്റെയും ഫലമായിട്ടാണ് ഇത്തരത്തിലുളള ഒരു സെന്റർ ആരംഭിക്കാൻ സാധിച്ചതെന്ന് മനില അതിരൂപതയുടെ ഫേസ്ബുക്ക് പേജിൽ അറിയിച്ചു. ഫാ. ഫ്രാൻസിസ്ക്കോ സിക്വിയയാണ് സെന്ററിന്റെ ഡയറക്ടർ.

ഔർ ലേഡി ഓഫ് ദ ഏഞ്ചൽസ് ചാപ്പലോടു കൂടിയതാണ് സെന്റർ. ഭാവിയിൽ പുതിയ ഭൂതോച്ചാടകരെ പരിശീലിപ്പിച്ചെടുക്കാനുള്ള പരിശീലനo നൽകുവാൻ പദ്ധതിയിടുന്നതായി രൂപതാ വൃത്തങ്ങൾ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group