എടത്വ പെരുന്നാളിന് ഇന്നു കൊടിയേറും

പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ​ പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. മേ​യ് 14 ന് ​എ​ട്ടാ​മി​ട​ത്തോ​ടെ സ​മാ​പി​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ മേ​യ് ഏ​ഴി​നാ​ണ്. അ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലി​ന് വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​ള്ള ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ പ്ര​ദ​ക്ഷി​ണം പ​ള്ളി​ക്കു​ ചു​റ്റും ന​ട​ക്കും. എ​ട്ടാ​മി​ട​ത്തി​ന് കു​രി​ശ​ടി​യി​ലേ​ക്കും പ്ര​ദ​ക്ഷി​ണ​മു​ണ്ടാ​കും. മേ​യ് മൂ​ന്നി​ന് രാ​വി​ലെ 7.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി ദേ​വാ​ല​യ ക​വാ​ട​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കും.

ഇ​ന്നു രാ​വി​ലെ ആ​റി​ന് മ​ധ്യ​സ്ഥ​ പ്രാ​ർ​ത്ഥ​ന​യ്ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ശേ​ഷം ന​ട​ക്കു​ന്ന കൊ​ടി​യേ​റ്റി​ന് വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര, ഫാ. ​മി​ജോ കൈ​ത​പ​റ​ന്പി​ൽ, ഫാ. ​തോ​മ​സ് പു​തി​യാ​പ​റ​ന്പി​ൽ, ഫാ. ​തോ​മ​സ് ആ​ര്യ​ങ്കാ​ല, ഫാ. ​തോ​മ​സ് കാ​ര​ക്കാ​ട്, ഫാ. ​തോ​മ​സ് മു​ട്ടേ​ൽ, ഫാ. ​ജോം​സി പൂ​വ​ത്തോ​ലി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മിക​ത്വം വ​ഹി​ക്കും.

മേ​യ് ഏ​ഴു വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ അ​ഞ്ചി​ന് ത​മി​ഴ് വി​ശു​ദ്ധ കു​ർ​ബാ​ന, ആ​റി​ന് മ​ധ്യ​സ്ഥ​പ്രാ​ർ​ത്ഥ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, 7.45-ന് ​മ​ധ്യ​സ്ഥ​ പ്രാ​ർ​ത്ഥ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, 10-ന് ​ത​മി​ഴ് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ആ​റി​ന് ത​മി​ഴ് വി​ശു​ദ്ധ കു​ർ​ബാ​ന ഏ​ഴി​ന് കു​രി​ശ​ടി​യി​ൽ മ​ധ്യ​സ്ഥ​ പ്രാ​ർ​ത്ഥ​ന​യും ന​ട​ക്കും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group